city-gold-ad-for-blogger

Congress held protest | രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം: കോൺഗ്രസ് പ്രതിഷേധത്തിൽ കാഞ്ഞങ്ങാട് നഗരം സ്തംഭിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com) കോൺഗ്രസ് പ്രതിഷേധത്തിൽ കാഞ്ഞങ്ങാട് നഗരം സ്തംഭിച്ചു. രാവിലെ 10 മണിയോടെ മാന്തോപ്പ് മൈതാനിയിൽ നിന്നും പ്രകടനമായെത്തി കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് റോഡ് ഉപരോധിച്ചു. ഇതോടെ ബസ് ഉൾപെടെയുള്ള വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു.
  
Congress held protest | രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം: കോൺഗ്രസ് പ്രതിഷേധത്തിൽ കാഞ്ഞങ്ങാട് നഗരം സ്തംഭിച്ചു

ഉപരോധ സമരം കെപി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഡിസിസി.പ്രസിഡണ്ട് പികെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഉപരോധസമരത്തിന് ഡിസിസി, യൂത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ എസ് യു ഭാരവാഹികൾ നേതൃത്വം നൽകി.

റോഡ് ഉപരോധിച്ച നേതാക്കളെയും പ്രവർത്തകരെയും കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ ചുമതലുള്ള ബേക്കൽ ഡി വൈ എസ് പി,സി കെ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധത്തെ തുടർന്ന് കാഞ്ഞങ്ങാട് സൗത്, മാവുങ്കാൽ, കോട്ടച്ചേരി സർകിൾ എന്നിവിടങ്ങളിൽ നിന്ന് ബസ് ഉൾപെടെയുള്ള വാഹനങ്ങളെ വഴി തിരിച്ചുവിട്ടു.



Keywords:  Kasaragod, Kerala, News, Top-Headlines, Rahul_Gandhi, Congress, SFI, Attack, Protest, Kanhangad, Police, Vehicles, Rahul Gandhi's office attack: Congress held protest. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia