city-gold-ad-for-blogger
Aster MIMS 10/10/2023

Conference | വിസ്ഡം ഇസ്ലാമിക് യൂത് ഓര്‍ഗനൈസേഷന്റെ ഖുര്‍ആന്‍ സമ്മേളനം ഓഗസ്റ്റ് 27ന് കാസര്‍കോട് ടൗണ്‍ ഹോളില്‍

കാസര്‍കോട്: (www.kasargodvartha.com) വിസ്ഡം ഇസ്ലാമിക് യൂത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം ഓഗസ്റ്റ് 27 ഞായറാഴ്ച രണ്ട് മണി മുതല്‍ കാസര്‍കോട് ടൗണ്‍ ഹോളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശെയ്ഖ് ഡോ. താരീഖ് സഫിഉര്‍ റഹ്മാന്‍ മുബാറക്പുരി അല്‍ മദനി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഫഹൂം മുബാറക് അധ്യക്ഷത വഹിക്കും.
    
Conference | വിസ്ഡം ഇസ്ലാമിക് യൂത് ഓര്‍ഗനൈസേഷന്റെ ഖുര്‍ആന്‍ സമ്മേളനം ഓഗസ്റ്റ് 27ന് കാസര്‍കോട് ടൗണ്‍ ഹോളില്‍

ഖുര്‍ആന്‍ പഠനവും അതിന്റെ പ്രചാരണവുമാണ് സമ്മേളനം ലക്ഷ്യം വെക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ സന്ദേശ പ്രചാരണ പരിപാടികള്‍ നടന്നു. സന്ദേശ രേഖാവിതരണം, സന്ദേശ പ്രചാരണം, ശാഖകളില്‍ മധുരം ഖുര്‍ആന്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ തീം പോസ്റ്ററുകള്‍, പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍, വഴിതെറ്റുന്ന കൗമാരം, കുഞ്ഞുങ്ങളിലെ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ തുടങ്ങിയ പ്രശ്നങ്ങ ള്‍ക്കുള്ള പരിഹാരം ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും വെളിച്ചത്തില്‍ സമ്മേളനം ചര്‍ച്ച ചെയ്യും. സമ്മേളനത്തില്‍ ഹാരിസ് കായക്കൊടി, സിപി സലീം, മുജാഹിദ് ബാലുശ്ശേരി, മുനവ്വര്‍ സ്വലാഹി, ശഫീഖ് സ്വലാഹി, മുജീബ് റഹ്മാന്‍ സ്വലാഹി, അശ്‌റഫ് സലഫി, അശ്കര്‍ സലഫി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് പ്രഭാഷണം നടത്തും.

ജില്ലയിലെ ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ പഠിതാക്കള്‍ സമ്മേളനത്തില്‍ കുടുംബ സമേതം പങ്കെടുക്കും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, ബദിയടുക്ക, ചെര്‍ക്കള, കുമ്പള, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്നായി രണ്ടായിരത്തില്‍പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിവിധ സെഷനുകളിലായി വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ അബൂബക്കര്‍ കൊട്ടാരം, അനീസ് മദനി, ഡോ. മുഹമ്മദ് രിസ് വാന്‍, ഡോ.മുഹമ്മദ് ഫാരിസ്, ഡോ. അബ്ദുല്‍ വഹാബ്, ബസ്മല്‍ ചൂരി, മുക്താര്‍ ബിന്‍ ഹമീദ് , യാസര്‍ അല്‍ ഹികമി, ശിഹാബ് മൊഗ്രാല്‍, റഫീഖ് മൗലവി, നൗഫല്‍ ഒട്ടുമ്മല്‍, റഹീസ് പട്‌ല, അബ്ദുര്‍ റഹ്മാന്‍ പരവനടുക്കം, ശംസാദ് മാസ്റ്റര്‍ , അസീസ് ചെട്ടുംകുഴി, റശീദ് അണങ്കൂര്‍, സഫ്വാന്‍ പാലോത്ത്, തുടങ്ങിയവര്‍ സംസാരിക്കും.

സമ്മേളനത്തിന്റെ ഭാഗമായുള്ള ബാല സമ്മേളനം അതേ സമയത്ത് തൊട്ടടുത്തുള്ള മുനിസിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ നടക്കും. ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും പീസ് റേഡിയോ ട്രഷര്‍ ഹണ്ട് മത്സരത്തിലെ വിജയികള്‍ക്കുമുള്ള അവാര്‍ഡ്ദാനവും, സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ടിഎം ശരീഫ് തളങ്കര, ഫഹൂം മുബാറക്, സിഎ മുഹമ്മദ് അനീസ് മദനി, വി അബ്ദു റഹ്മാന്‍ നെച്ചിപടുപ്പ്, എ മുഹമ്മദ് യാസര്‍ അല്‍ഹികമി എന്നിവര്‍ സംബന്ധിച്ചു.

Keywords: Conference, Quran, Wisdom Islamic Youth Organization, Malayalam News, Kerala News, Kasaragod News, Press Meet, Quran Conference of Wisdom Islamic Youth Organization on 27th August.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL