city-gold-ad-for-blogger

ഖാസിയുടെ ദുരൂഹ മരണം: സമര പ്രഖ്യാപനവും റാലിയും 30ന്, ഒരുക്കങ്ങള്‍ തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 14/09/2015) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സിബിഐയുടെ സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 30ന് നടത്തുന്ന റാലിക്കും പൊതു സമ്മേളനത്തിനുമുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബഹുജന റാലിയും സമര പ്രഖ്യാപനവും സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ വിവിധ തുറകളിലെ പ്രമുഖര്‍ സംബന്ധിക്കും.

ദേളി നൂറുല്‍ ഇസ്ലാം മദ്രസാങ്കണത്തില്‍ ചേര്‍ന്ന സി.എം ഉസ്താദ് സെന്റര്‍ ദേളി സര്‍ക്കിളിന്റെ അടിയന്തിര പ്രവര്‍ത്തക സമിതി യോഗം പരിപാടി വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ ശാഫി ദേളി അധ്യക്ഷത വഹിച്ചു. ദേളി ബദര്‍ ജുമാ മസ്ജിദ് ഇമാം ഫക്രുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മഹ് മൂദ് ദേളി, ഖാസി കേസുമായി ബന്ധപ്പെട്ട് വിഷയാവതരണം നടത്തി.

മജ്‌ലിന്നൂര്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അഷ്‌റഫ്, അഷ്‌റഫ് ഉലൂജി, അബ്ബാസ് മുള്ളേരിയ, ഹാശിം ടി.എം എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ടി.എം സ്വാഗതവും അഷ്‌റഫ് ടി.എം നന്ദിയും പറഞ്ഞു.

ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഖാസിയുടെ ദുരൂഹ മരണം: സമര പ്രഖ്യാപനവും റാലിയും 30ന്, ഒരുക്കങ്ങള്‍ തുടങ്ങി

Keywords : Kasaragod, Kerala, Qazi Death, Case, Investigation, Rally, Deli, Meeting, C.M Abdulla Maulavi, Qazi's death: Action committee rally propaganda. 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia