city-gold-ad-for-blogger

ഖാസിയുടെ ദുരൂഹ മരണം: 'നീതി തരൂ' സമര സംഗമം 28ന്

കാസര്‍കോട്: (www.kasargodvartha.com 23/10/2015) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 28 ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് 'നീതി തരൂ' എന്ന മുദ്രവാക്യം ഉയര്‍ത്തി സമര സംഗമം നടത്തും.

ഖാസിയാറകം തറവാട്ടില്‍ ചേര്‍ന്ന ജനകീയ ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ത്വാഖ അഹ് മദ് മൗലവി ഉദ്ഘാടനം ചെയ്തു. യൂസഫ് ബാഖവി, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സിദ്ദീഖ് നദ്‌വി ചേരൂർ, അബ്ദുല്‍ ഖാദര്‍ സഅദി, ഇ. അബ്ദുല്ല കുഞ്ഞി, കെ.വി രവീന്ദ്രന്‍, സി.എം അബ്ദുല്ല കുഞ്ഞി, അഹ് മദ് ഷാഫി ദേളി, യു.കെ മൊയ്തീന്‍ കുഞ്ഞി ഹാജി സംസാരിച്ചു. അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍ സ്വാഗതവും, സഈദ് ചേരൂര്‍ നന്ദിയും പറഞ്ഞു.

ഖാസിയുടെ ദുരൂഹ മരണം നടന്നിട്ട് അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് പകരം ബാഹ്യശക്തികളുടെ സമ്മര്‍ദത്തിന്റെ ഫലമായി ഖാസിയുടെ മരണത്തെ ആത്മഹത്യയാക്കി കേസ് അവസാനിപ്പിക്കുകയാണ് ഉണ്ടായത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളേയും നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കണമെന്നവശ്യപ്പെട്ടാണ് 28ന് സമരം സംഘടിപ്പിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ഖാസിയുടെ ദുരൂഹ മരണം: 'നീതി തരൂ' സമര സംഗമം 28ന്

Keywords : Qazi death, Investigation, Police, Case, Accuse, CBI, Kasaragod, Kerala, Protest, Qazi's death: action committee protest on 28th.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia