ബഹുജന റാലിയും സമരപ്രഖ്യാപന സമ്മേളനവും വിജയിപ്പിക്കണം: ഖാസിമാര്‍
Sep 28, 2015, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 28/09/2015) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍കമ്മറ്റിയും നടത്തുന്ന ബഹുജന റാലിയും സമരപ്രഖ്യാപന സമ്മേളനവും വിജയിപ്പിക്കണമെന്ന് ഖാസിമാര്‍ അഭ്യര്‍ഥിച്ചു. കേസില്‍ നിലവിലുള്ള സി.ബി.ഐ അന്വേഷണം തപ്തികരമല്ല. പോലീസിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുവാന് പുനരന്വേഷണം ആവശ്യമായി വന്നിരിക്കുന്നു.
ആയതിനാല്‍ കാസര്‍കോട് 30ന് നടക്കുന്ന ബഹുജന മാര്‍ച്ചും റാലിയും വിജയിപ്പിക്കണമെന്ന്് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍, കീഴൂര്‍ സംയുക്ത ജമാഅത്ത്, ദക്ഷിണ കന്നഡ ഖാസി ത്വാഖാ അഹമ്മദ് മൗലവി അസ്ഹരി, കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Keywords : Qazi Death, C.M Abdulla Maulavi, Investigation, Police, Kasaragod, Kerala, Conference, Convention.