city-gold-ad-for-blogger

ഖാസിയുടെ മരണം: ആം ആദ്മി പാര്‍ട്ടിയുടെ നിരാഹാര സമരം 22ന്; ഉദ്ഘാടനം സാറ ജോസഫ്

കാസര്‍കോട്:(www.kasargodvartha.com 20.11.2014) മംഗലാപുരം-ചെമ്പിരിക്ക ഖാസിയും പ്രമുഖ മതപണ്ഡിതനുമായിരുന്ന ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തുന്നു. നവംബര്‍ 22ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ നീളുന്ന സമരം രാവിലെ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറും പ്രമുഖ സാഹിത്യകാരിയുമായ സാറ ജോസഫ് ഉദ്ഘാടനം ചെയ്യും.

സാംസ്‌ക്കാരിക, സാമൂഹിക, പാരിസ്ഥിതിക, മനുഷ്യാവകാശ, മത മേഖലകളിലെ പ്രമുഖരുള്‍പെടെ നിരവധി പേര്‍ സമരത്തില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2010 ഫെബ്രുവരി 15ന് പുലര്‍ചെയാണ് ഖാസിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ടത്. മരണം സംബന്ധിച്ച് തുടക്കം മുതല്‍ തന്നെ ഏറെ സംശയങ്ങള്‍ നിലനിന്നിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. അന്വേഷണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയരുകയും അന്വേഷണം സി.ബി. ഐ ഏറ്റെടുക്കുകയും ചെയ്തു.

സി.ബി.ഐ. അന്വേഷണത്തിന്റെ തുടക്കത്തില്‍ കാട്ടിയ ഊര്‍ജസ്വലത പിന്നീട് ഉണ്ടായില്ലെന്ന് ആക്ഷേപമുയര്‍ന്നു. സി.ബി.ഐ.യുടെ അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പിക്കുകയും അതില്‍ മൂന്നു സംഘടനകള്‍ കക്ഷിചേരുകയും ചെയ്തു. ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് സി.ബി.ഐ തിടുക്കത്തില്‍ റിപോര്‍ട്ട് തയ്യാറാക്കുകയും അതില്‍ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് എടുത്തുപറയുകയും ചെയ്തു.

ഈ റിപോര്‍ട്ട് തള്ളിക്കളയണമെന്നും, പുനരന്വേഷണം വേണമെന്നുമുള്ള ആവശ്യത്തിന്മേല്‍ വാദം കേള്‍ക്കാതെ അനിശ്ചിതമായി നീളുകയും മാറ്റിവെക്കപ്പെടുകയും ചെയ്യുന്നു. അന്വേഷണ റിപോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ സ്‌പെഷ്യല്‍ അന്വേഷണ ഏജന്‍സിയെപോലുള്ള സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ദുരൂഹത അകറ്റി, നീതി നടപ്പിലാക്കണമെന്നുമുള്ള പൊതു ജനാഭിപ്രായം ഉയര്‍ത്തിപ്പിടിച്ചാണ് ആം ആദ്മി പാര്‍ട്ടി സമരരംഗത്തിറങ്ങുന്നത്.

ഖാസിയുടെ മരണം സംഭവിച്ച് അഞ്ചാണ്ടായിട്ടും നീതി അപ്രാപ്യമായ സാഹചര്യത്തിലാണ് പൊതുജനപ്രക്ഷോഭത്തോടൊപ്പം നിയമപോരാട്ടവും തുടരാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചതെന്ന് പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈ, പൊളിട്ടിക്കല്‍ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കക്കാനത്ത്, യൂത്ത് കണ്‍വീനര്‍ ഇംദാദ് ബ്യാരി, മീഡിയാ കണ്‍വീനര്‍ കെ.പി മുഹമ്മദ് കുഞ്ഞി, ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ ഫത്താഹ്, കാസര്‍കോട് മണ്ഡലം കണ്‍വീനര്‍ കെ.രാധാകൃഷ്ണന്‍, തൃക്കരിപ്പൂര്‍ മണ്ഡലം കണ്‍വീനര്‍ പി.സി.ബാലചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഖാസിയുടെ മരണം: ആം ആദ്മി പാര്‍ട്ടിയുടെ നിരാഹാര സമരം 22ന്; ഉദ്ഘാടനം സാറ ജോസഫ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords: Qazi death, Political party, Protest, Strike, Kerala, Kasaragod, Collectorate

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia