city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം; നീതിക്കായുള്ള പോരാട്ടം 12-ാം വർഷത്തിലേക്ക്; പുതിയ സമരമുഖം തുറക്കുന്നു

കാസർകോട്: (www.kasargodvartha.com 01.01.2022) ഖാദി സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പോരാട്ടം 12-ാം വർഷത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ജനുവരി ഒന്നിന് വൈകീട്ട് നാല് മണിക്ക് ചെമ്പരിക്ക കടുക്കക്കല്ല് പരിസരത്ത് പുതിയ സമരപ്പന്തൽ ആരംഭിക്കും. കുടുംബാംഗങ്ങളും നാട്ടുകാരും അണിനിരന്ന് പ്ലകാർഡുകൾ ഉയർത്തിപ്പിടിച്ച് പുതിയ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കും.
                 
ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം; നീതിക്കായുള്ള പോരാട്ടം 12-ാം വർഷത്തിലേക്ക്; പുതിയ സമരമുഖം തുറക്കുന്നു

ഖാസി കുടുംബാംഗങ്ങളും സമരപരിപാടികളുമായി മുൻകാലങ്ങളിൽ സഹകരിച്ചിരുന്നവരും ഒത്തുകൂടിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സി എം അബ്ദുല്ല മൗലവിയുടെ ദാരുണ മരണം നടന്ന ഫെബ്രുവരി 15 ന് പ്രക്ഷോഭ പരിപാടികൾ കൂടുതൽ വിപുലവും വ്യാപകവുമാക്കാനും തീരുമാനമായി.

ചെമ്പരിക്ക കേന്ദ്രീകരിച്ച് സമരപരിപാടികളുടെ പുതിയ ഘട്ടം ആരംഭിക്കാനുള്ള ഖാസി കുടുംബത്തിൻ്റെയും നാട്ടുകാരുടെയും നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും അതിന് ആക്ഷൻ കമിറ്റിയുടെ എല്ലാ വിധ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും ചെയർമാൻ ഡോ. ഡി സുരേന്ദ്രനാഥ് അറിയിച്ചു. ഖാസി കേസിൽ നീതി പുലരും വരെ സമരവുമായി മുന്നോട്ട് പോകാനാണ് ആക്ഷൻ കമിറ്റിയുടെ തീരുമാനമെന്നും അതിന് മനുഷ്യ സ്നേഹികളായ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും ഡോ. സുരേന്ദ്രനാഥ് കൂട്ടിച്ചേർത്തു.

Keywords:  Qazi case; struggle for justice enters to 13th year, Kerala, News, Kasaragod, Top-Headlines, Murder-case, Family, Qazi death, Case, Protest, Qazi c m abdulla moulavi.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia