പുത്തിഗെയില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ; യുഡിഎഫില്‍ സീറ്റ് ധാരണയായില്ല, ഉറുമിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
Oct 10, 2015, 12:40 IST
സീതാംഗോളി: (www.kasargodvartha.com 10.10.2015) നറുക്കെടുപ്പിലൂടെ സിപിഎം ഭരണം നടത്തുന്ന പുത്തിഗെ പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന് യുഡിഎഫിന് പ്രതീക്ഷ. അതേസമയം പഞ്ചായത്തില്‍ സീറ്റ് വിഭജനം ഇനിയും പൂര്‍ത്തിയായിട്ടില്ല. 11 സീറ്റില്‍ കോണ്‍ഗ്രസും മൂന്ന് സീറ്റില്‍ മുസ്ലീം ലീഗുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്.
എന്നാല്‍ ഇത്തവണ ലീഗ് ആറു സീറ്റ് ആവശ്യപ്പെട്ടതും സോഷ്യലിസ്റ്റ് ജനത മത്സരിക്കാന്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതും സീറ്റ് വിഭജനം കീറാമുട്ടിയായി മാറിയിരിക്കുകയാണ്. നിലവില്‍ മുഖാരിക്കണ്ടം, ദേരടുക്ക, ധര്‍മ്മത്തടുക്ക എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസും കണ്ണൂര്‍, ഉറുമി വാര്‍ഡുകള്‍ ലീഗുമാണ് പ്രതിനിധാനം ചെയ്യുന്നത്. അതേ സമയം സീതാംഗോളി സീറ്റ് കിട്ടുന്നതിനായി മുസ്ലിം ലീഗ് സീതാംഗോളി, മുജംകാവ്, ധര്‍മ്മടുക്ക, ഊജംപദവ് വാര്‍ഡുകളില്‍ കൂടി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് കണ്ണൂര്‍ വാര്‍ഡ് കൂടി കിട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. സീറ്റ് ചര്‍ച്ച ശനിയാഴ്ച രാത്രിയോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. അതേസമയം ഉറുമി വാര്‍ഡില്‍ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല മുഗുവിനെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ കൂടിയാണ് അബ്ദുല്ല മുഗു. മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുന്ന ഊജംപദവില്‍ ലീഗിന് വാര്‍ഡ് കമ്മിറ്റി പോലുമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
നിലവില്‍ 14 അംഗ ഭരണസമിതിയില്‍ യു ഡി എഫിന് അഞ്ചും സി പി എമ്മിന് അഞ്ചും ബി ജെ പിക്ക് നാല് സീറ്റുമാണുള്ളത്. നറുക്കെടുപ്പിലൂടെ സി പി എം ഇവിടെ ഭരണം നടത്തുന്നത്. ഇപ്പോഴത്തെ അനുകൂല സാഹചര്യം മുതലെടുക്കാന്‍ കഴിഞ്ഞാല്‍ പുത്തിഗെ പഞ്ചായത്ത് ഭരണം യു ഡി എഫിന്റെ കൈകളിലെത്തുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

Keywords: Seethangoli, Kasaragod, Kerala, UDF, Election-2015, CPM, Muslim-league, Puthige Urumi ward candidate announced.