city-gold-ad-for-blogger

Judgment postponed | അധ്യാപിക പുലിയന്നൂർ ജാനകി വധക്കേസ്: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി

കാഞ്ഞങ്ങാട്: (www.kasargodvartha.com) പ്രമാദമായ പുലിയന്നൂർ ജാനകി ടീചർ വധക്കേസിന്റെ വിധി ജില്ലാ സെഷൻസ് കോടതി ജഡ്ജ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. 2017 ഡിസംബർ 13ന് രാത്രിയാണ് കവർചക്കിടെ പുലിയന്നൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ റിട. അധ്യാപിക ചീമേനി പൊതാവൂരിലെ കളത്തേര വീട്ടിൽ ജാനകിയെ മൂന്നംഗ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
                                           
Judgment postponed | അധ്യാപിക പുലിയന്നൂർ ജാനകി വധക്കേസ്: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി

ജാനകിയുടെ ഭർത്താവ് കളത്തേര വീട്ടിൽ കൃഷ്ണനും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമിസംഘം അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്തുനിന്നും 13 പവൻ സ്വർണാഭരണങ്ങളും 92,000 രൂപയുമാണ് കവർച ചെയ്തത്. വി വി വിശാഖ് (30), ടി ഹരീ ഷ് (23), അരുൺ കുമാർ (28) എന്നിവരാണ് കേസിലെ പ്രതികൾ.

2019 ഡിസംബറിൽ തന്നെ കേസിന്റെ വിചാരണ തുടങ്ങിയിരുന്നു. ജഡ്ജിമാരുടെ സ്ഥല മാറ്റവും കോവിഡും കാരണമാണ് വിധി പ്രസ്താവിക്കുന്നത് വൈകിയത്. 212 ഓളം രേഖകളും 54 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ജില്ലാ പബ്ലിക് പ്രോസിക്യൂടർ കെ ദിനേശനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. നീലേശ്വരം സിഐയായിരുന്ന വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: News, Kerala, Kasaragod, Kanhangad, Court, Murder-case, Teacher, Attack, Puliyannoor Janaki murder case, Puliyannoor Janaki murder case: Judgment postponed to Friday.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia