city-gold-ad-for-blogger

Wisdom | വിസ്‌ഡം യൂത് സംഘടിപ്പിക്കുന്ന ജനകീയ വിചാരണ വെള്ളിയാഴ്ച ഉളിയത്തടുക്കയിൽ

കാസർകോട്: (KasargodVartha) ലിബറലിസം; സർവനാശം എന്ന വിഷയത്തിൽ വിസ്ഡം യൂത് ജില്ല സമിതി സംഘടിപ്പിക്കുന്ന ജനകീയ വിചാരണ ഡിസംബർ 29ന് ഉളിയത്തടുക്കയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. 2024 ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള യൂത് കോൺഫറൻസിന്റെ പ്രചാരണ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
  
Wisdom | വിസ്‌ഡം യൂത് സംഘടിപ്പിക്കുന്ന ജനകീയ വിചാരണ വെള്ളിയാഴ്ച ഉളിയത്തടുക്കയിൽ
സംസ്ഥാന പ്രസിഡൻറ് കെ താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രടറി അബൂബകർ കൊട്ടാരം അധ്യക്ഷത വഹിക്കും. നിശാദ് സലഫി, മുസ്ത്വഫ മദനി മമ്പാട്, സഫീർ അൽഹികമി, ശംജാസ് കെ അബ്ബാസ്, അംജദ് മദനി തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. വാർത്താസമ്മേളനത്തിൽ
മുഹമ്മദ്‌ ശരീഫ് തളങ്കര, സി എ മുഹമ്മദ്‌ അനീസ് മദനി, റശീദ് അണങ്കൂർ, അബ്ദുൽ ഗനി പരവനടുക്കം, എ സി ശംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Keywords:  News, Kasargod, Kasaragod-News, Kerala, Kerala-News, Wisdom Youth, Malayalam News, Public trial organized by Wisdom Youth will be held on Friday

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia