city-gold-ad-for-blogger

നഗരത്തില്‍ ശൗചാലയമില്ലെന്ന പ്രശ്‌നത്തിന് പരിഹാരമായി; ശുചിത്വ സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

കുമ്പള: (www.kasargodvartha.com 01.07.2020) ഏറെ കാലത്തെ പരാതികള്‍ക്ക് പരിഹാരമായി കുമ്പളയില്‍ ആധുനിക രീതിയിലുള്ള ശുചിത്വ സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. കുമ്പള നഗരത്തില്‍ നിന്നും അല്‍പ്പം മാറിയാണ് ശുചിത്വ കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ നഗരത്തിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശൗചാലയം ഏറെ ആശ്വസമാകും. 2018 - 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി മൂന്ന് ശുചി മുറികളാണുള്ളത്. ശുചിത്വ സമുച്ചയത്തില്‍ മൂന്ന് കടമുറികളുമുണ്ട്.

കുമ്പളയില്‍ ശുചിമുറിയില്ലാത്തതിന്റെ പേരില്‍ പഞ്ചായത്തിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഇതോടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഹാരമായി. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പുണ്ടരികാക്ഷ ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ ആരിഫ് ആധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഗീത ഷെട്ടി, സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എന്‍ മുഹമ്മദലി, അംഗങ്ങളായ മുഹമ്മദ് കുഞ്ഞി കൊയിപ്പാടി, മുരളീധരയാദവ്, രമേശ് ഭട്ട്, സുധാകര കാമത്ത്, ഖൈറുന്നിസ ഖാദര്‍, ആയിഷ മുഹമ്മദ് അബ്‌ക്കോ, പുഷ്പ്പ ലത, പഞ്ചായത്ത് സെക്രട്ടറി പി.എം ബിന്ദു, അഷ്‌റഫ് കൊടിയമ്മ സംബന്ധിച്ചു.

നഗരത്തില്‍ ശൗചാലയമില്ലെന്ന പ്രശ്‌നത്തിന് പരിഹാരമായി; ശുചിത്വ സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

Keywords:  Kasaragod, Kerala, news, Kumbala, Cleaning, Public toilet opened in Kumbala
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia