city-gold-ad-for-blogger

കാസര്‍കോടിന് അഭിമാന നിമിഷം; മൂന്ന് പേര്‍ അമ്പയര്‍ പാനലിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 30.08.2020) കേരള ക്രിക്കറ്റ് അസോസിയേഷന്റെ അമ്പയര്‍ പരീക്ഷ 2020ല്‍ ഉന്നത വിജയം നേടുകയും കാസര്‍കോട് ജില്ലയിലെ തന്നെ ടോപ്പ് സ്‌കോററായി തെരഞ്ഞെടുക്കുകയും ചെയ്ത നെല്ലിക്കുന്നിലെ നൗസീല്‍ എം കെ നാടിന്റെ അഭിമാനമാറി. ശംറുല്‍ നാഫിസ്, അനില്‍ ടോമി എന്നിവരും അമ്പയറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കാസര്‍കോടിന് അഭിമാന നിമിഷം; മൂന്ന് പേര്‍ അമ്പയര്‍ പാനലിലേക്ക്



നെല്ലിക്കുന്ന് പുതിയപുര ഖാലിദിന്റെ മകനാണ് അമ്പയര്‍ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നൗസീല്‍. അടുത്ത് തന്നെ രജ്ഞി ട്രോഫി കളിയില്‍ അമ്പയറായി നിയമിക്കപ്പെടുമെന്നാണ് വിവരം.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേറ്റ് അമ്പയര്‍ പാനലിലേക്ക് നടത്തിയ ഓണ്‍ലൈന്‍ ടെസ്റ്റില്‍ കാസര്‍കോട് നിന്നും മൂന്നു പേരാണ് യോഗ്യത നേടിയത്. അമ്പയര്‍ സ്ഥാനത്തേക്ക് ഉന്നത വിജയം നേടിയ  നൗസീല്‍ അബ്ദുല്‍ ഖാദര്‍, ശംറുല്‍ നാഫിസ്, അനില്‍ ടോമി എന്നിവരെ ജില്ലാ ക്രിക്കറ്റ്  അസോസിയേഷന്‍ അഭിനന്ദിച്ചു.

കാസര്‍കോട് ജില്ലാ ക്രിക്കറ്റ് കളിയിലും ബാംഗളൂരുവിലും മറ്റുമായി നസീല്‍ അമ്പയറായി നിന്ന് തിളങ്ങിയിരുന്നു. നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്.


Keywords: Kasaragod, Kerala, News, Nellikunnu, Cricket, Proud moment for Nellikunnu; Nousil to the umpire panel
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia