city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രതിഷേധങ്ങള്‍ ഫലം കണ്ടു; വനഭൂമിയില്‍ മലയോര ഹൈവേ റോഡ് നിര്‍മാണത്തിന് വഴി തെളിഞ്ഞു

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.01.2021) മലയോര ഹൈവേയിലെ കോളിച്ചാല്‍ ചെറുപുഴ റീചിലെ വന മേഖലയിലെ റോഡ് നിര്‍മാണത്തിലെ തടസ്സം നീങ്ങുന്നു. വന മേഖലയിലെ നിര്‍മാണത്തിന് അനുമതി തേടി പൊതുമരാമത്ത് എക്‌സിക്യൂടീവ് എന്‍ജിനിയര്‍ തിങ്കളാഴ്ച ഡിവിഷണല്‍ ഫോറസ്‌ററ് ഓഫീസര്‍ക്ക് കത്തു നല്‍കിയതോടെ ചൊവ്വാഴ്ച രാവിലെ മുതല്‍ റോഡ് നിര്‍മാണത്തിനാവശ്യമായ വനഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്.

പ്രതിഷേധങ്ങള്‍ ഫലം കണ്ടു; വനഭൂമിയില്‍ മലയോര ഹൈവേ റോഡ് നിര്‍മാണത്തിന് വഴി തെളിഞ്ഞു



ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അനൂപ് കുമാര്‍, പൊതുമാരാമത്ത് അസി. എന്‍ജിനിയര്‍, ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം. മുന്‍ എം എല്‍ എ എം കുമാരന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രടറി പി പത്മനാഭന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് മരുതോംതട്ട് മുതലുള്ള വനപ്രദേശങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി വരുന്നത്.

റോഡ് നിര്‍മിക്കുമ്പോള്‍ മുറിച്ചു മാറ്റപ്പെടേണ്ട മരങ്ങളുടെ കണക്കുകളും ആവശ്യമായ ഭൂമിയും കണ്ടെത്തുക എന്നതിനാണ് നടപടി പൂര്‍ത്തിയാക്കിയത്.
മരുതോംതട്ട് മുതല്‍ കാറ്റാംകവല വനപ്രദേശത്ത് ചൊവ്വാഴ്ച അളവ് നടക്കുമെന്നും അടുത്ത ദിവസം തന്നെ റിപോര്‍ട് തിരുവന്തപുരത്തെ ചീഫ് കണ്‍സര്‍വേഷന്‍ ഫോറസ്‌ററ് ഓഫീസര്‍ക്കു കൈമാറുമെന്നും കാസര്‍കോട് ഡി എഫ് ഒ അനൂപ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മലയോര ഹൈവേ കടന്നുപോകുന്ന വനപ്രദേശങ്ങളിലെ റോഡ് നിര്‍മാണം വൈകുന്നതിനെതിരെ ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറിയുമായ രാജു കട്ടക്കയത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്് പ്രവര്‍ത്തകര്‍ മരുതോം ഫോറസ്റ്റ് ഓഫീസിലേക്കും പിന്നീട് കാസര്‍കോട് ഡി എഫ് ഒ ഓഫീസിലേക്കും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു.

ഒരു ഹെക്ടര്‍ ഭൂമിയില്‍ താഴെ മാത്രമേ വനഭൂമിയുള്ളുവെങ്കില്‍ അവിടെ റോഡ് നിര്‍മാണം നടത്താന്‍ സംസ്ഥാന വനം വകുപ്പിന്റെ അനുമതി മാത്രമേ ആവശ്യമുള്ളു. ഇതിനായി പകരം ഭൂമിയും വിട്ടു നല്‍കേണ്ടതില്ല. റോഡ് കടന്നു പോകേണ്ട വനഭാഗത്തെ മരങ്ങള്‍ക്ക് മാരാമത്ത് ഉദ്യോഗസ്ഥര്‍ മാര്‍കിട്ടുനല്‍കിയാല്‍ അവ മുറിച്ചു നീക്കേണ്ടതും വനം വകുപ്പിന്റെ ഉത്തരവാദിത്തമാണ്.

കാസര്‍കോട് ജില്ലയില്‍ കൂടി കടന്നു പോകുന്ന മലയോര ഹൈവേയില്‍ ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ ഏറെയുള്ള ഭാഗങ്ങളാണ് കോളിച്ചാല്‍ ചെറുപുഴ റീച്. ഇവിടുത്തെ മരുതോം കാറ്റാംകവല പ്രദേശങ്ങളിലെ വനഭൂമിയോട് ചേര്‍ന്ന റോഡ് നിര്‍മാണം സാധ്യമായില്ലെങ്കില്‍ മലയോര ഹൈവേ എന്ന വലിയ പദ്ധതി കൊണ്ട് നാടിന് പ്രയോജനം ലഭിക്കില്ലെന്നും മണ്ഡലം എം എല്‍ എയും റവന്യൂ വകുപ്പ് മന്ത്രിയും കൂടിയായ ഇ ചന്ദ്രശേഖരന്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപെട്ട് കോണ്‍ഗ്രസ്് ബളാല്‍ മണ്ഡലം കമിറ്റി ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തി വരികയായിരുന്നു.

കാസര്‍കോട് ഡി എഫ് ഓഫീസ് മാര്‍ചിന് ശേഷം വിഷയം അവതരിപ്പിക്കാന്‍ ജില്ലാ ഫോറസ്‌ററ് ഓഫീസറെ സമീപിച്ച ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തോട് മലയോര ഹൈവേ നിര്‍മ്മാണത്തിന് തടസം നില്‍ക്കുന്നത് പൊതു മാരാമത്ത് വകുപ്പാണ് എന്ന മറുപടിയായിരുന്നു ഡി എഫ് ഒ നല്‍കിയത്. അന്ന് തന്നെ പൊതുമാരാമത്ത് എഞ്ചിനിയറെയും സമീപിച്ച ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രണ്ട് വകുപ്പുകള്‍ തമ്മിലെ തര്‍ക്കമാണ് മലയോര ഹൈവേയുടെ നിര്‍മാണം തടസപ്പെടാന്‍ കാരണമെന്ന് വിവരിച്ചു കൊണ്ട് കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.

മലയോര ഹൈവേ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പൊതുമരാമത്തു വകുപ്പ് എഞ്ചിനിയറോട് കാര്യങ്ങള്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചിരുന്നു.

എത്രയും പെട്ടെന്ന് കാര്യങ്ങള്‍ക്ക് തീര്‍പ്പ് ഉണ്ടാക്കണമെന്ന് മന്ത്രി ആവശ്യപെട്ടതോടെ മാരാമത്ത് എന്‍ജിനിയര്‍ ഡി എഫ് ഒയ്ക്ക് വന പ്രദേശത്തെ നിര്‍മാണം സംബന്ധിച്ചു തിങ്കളാഴ്ച കത്ത് നല്‍കി. കത്ത് നല്‍കിയ ദിവസം മലയോര ഹൈവേ വിഷയവുമായി കാസര്‍കോട് എത്തിയ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് മരാമത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വീണ്ടും നേരിട്ട് കണ്ടിരുന്നു.

സമരത്തിന്റെയും നിരന്തരമായുള്ള ഇടപെടലിന്റെയും ഫലമായാണ് വനം വകുപ്പ് മലയോര ഹൈവേ നിര്‍മാണത്തിന് വനഭൂമിയില്‍ അനുമതി നല്‍കാന്‍ തയ്യാറാവുന്നതെന്ന് രാജു കട്ടക്കയം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



Keywords:  Protest, Construction plan, Road, Forest, Congress, Vellarikundu, News, Kasaragod, Kerala, Top-Headlines, Protests paid off; Way was paved for the construction of the hilly highway road which was obstructed in the forest land.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia