city-gold-ad-for-blogger
Aster MIMS 10/10/2023

Protest | കേന്ദ്രസര്‍വകലാശാലയിൽ വിദ്യാർഥിനിയുടെ മരണം: മന:ശാസ്ത്ര വിദഗ്ധനെ നിയമിക്കാത്തതില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ; വൈസ് ചാന്‍സിലറെ ഉപരോധിച്ചു

പെരിയ: (KasargodVartha) കേന്ദ്രസര്‍വകലാശാലയിലെ വിദ്യാർഥിനിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്. ഒഡീഷ സ്വദേശിനിയും ഹിന്ദി ആൻഡ് കംപാരേറ്റീവ്‌ ലിറ്ററേചർ ഗവേഷണ വിദ്യാർഥിനിയുമായ റൂബി പട്ടേല്‍ (24) മരിച്ച സംഭവത്തിലാണ് എസ്എഫ്‌ഐ, വൈസ് ചാന്‍സിലര്‍ പ്രൊഫ. കെ സി ബൈജുവിനെ ഉപരോധിച്ചത്.
  
Protest | കേന്ദ്രസര്‍വകലാശാലയിൽ വിദ്യാർഥിനിയുടെ മരണം: മന:ശാസ്ത്ര വിദഗ്ധനെ നിയമിക്കാത്തതില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ; വൈസ് ചാന്‍സിലറെ ഉപരോധിച്ചു

ഒരു മാസം മുമ്പ് യു പി സ്വദേശിയും ഒന്നാം വര്‍ഷ എംഎഡ് വിദ്യാർഥിയുമായ നിധേഷ് യാദവ് മരിച്ചതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ മന:ശാസ്ത്ര വിദഗ്ധനെ ഉള്‍പ്പെടുത്തിയുള്ള കണ്‍സല്‍ടിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം.

ഇതിനിടയിലാണ് മറ്റൊരു വിദ്യാർഥിനിയും കുളിമുറിയില്‍ തൂങ്ങിമരിച്ചത്. കുട്ടികളില്‍ ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് എല്ലാ കാംപസുകളിലും മനോരോഗവിദഗ്ധനെ നിയമിക്കാറുണ്ട്. എന്നാല്‍ കേന്ദ്രസര്‍വകലാശാലയില്‍ നാളിതുവരെ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്താതിരുന്നതാണ് മറ്റൊരു കുട്ടിയുടെ ജീവന്‍ കൂടി നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

അടിക്കടി കുട്ടികളില്‍ ഉണ്ടാകുന്ന ഇത്തരം ആത്മഹത്യാ പ്രവണതകള്‍ ഇല്ലാതാക്കാന്‍ കൗണ്‍സിലിങ് സംവിധാനം ഏര്‍പെടുത്തണമെന്ന കാര്യത്തില്‍ അധ്യപകര്‍ക്കിടയിലും ഏക അഭിപ്രായമാണ് ഉള്ളത്. നിസാര കാര്യങ്ങളുടെ പേരിലാണ് കുട്ടികളില്‍ ആത്മഹത്യാ പ്രവര്‍ണത വര്‍ധിച്ചുവരുന്നതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll Free Helpline Number: 1056, 0471-2552056).
  
Protest | കേന്ദ്രസര്‍വകലാശാലയിൽ വിദ്യാർഥിനിയുടെ മരണം: മന:ശാസ്ത്ര വിദഗ്ധനെ നിയമിക്കാത്തതില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ; വൈസ് ചാന്‍സിലറെ ഉപരോധിച്ചു

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Protests over university student's death.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL