city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരുവില്‍ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാര്‍ഹം: ഭരണകൂട ഭീകരതയെ ഒറ്റക്കെട്ടായി നേരിടണമെന്ന് കോം ഇന്ത്യ

തിരുവനന്തപുരം: (www.kasargodvartha.com 21.12.2019) മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരുവില്‍ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാര്‍ഹം. ഭരണകൂട ഭീകരതയെ ഒറ്റക്കെട്ടായി നേരിടണമെന്ന് കോം ഇന്ത്യ. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു വച്ച സംഭവം പോലീസിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും നടപടി അപലപനീയമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബും പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂറോളമാണ് ഒരു കാരണവുമില്ലാതെ തടഞ്ഞു വച്ചത്.

മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരുവില്‍ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാര്‍ഹം: ഭരണകൂട ഭീകരതയെ ഒറ്റക്കെട്ടായി നേരിടണമെന്ന് കോം ഇന്ത്യ

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണ് കര്‍ണാടക പോലീസും സര്‍ക്കാറും നടപ്പിലാക്കിയത്. ഇത്തരം ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഇരുവരും പറഞ്ഞു. കേരളത്തിലെ മലയാളി മാധ്യമപ്രവര്‍ത്തകരെ വ്യാജ മാധ്യമപ്രവര്‍ത്ത കരായി ചിത്രീകരിച്ച കര്‍ണാടക പോലീസിന്റെ നടപടി നീചവും നികൃഷ്ടവുമാണ്. ഇന്ത്യയിലെ ഒരു ഭരണകൂടവും ഇത്തരം വ്യാജ പ്രചാരണം ഇതിന് മുമ്പ് നടത്തിയിട്ടില്ല.

മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരുവില്‍ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാര്‍ഹം: ഭരണകൂട ഭീകരതയെ ഒറ്റക്കെട്ടായി നേരിടണമെന്ന് കോം ഇന്ത്യ

തൂലിക പടവാളാക്കിയ മാധ്യമപ്രവര്‍ത്തകരെ ഇതുകൊണ്ടൊന്നും തളര്‍ത്താന്‍ സാധിക്കില്ലെന്നും ജനങ്ങള്‍ എന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്ന് കാലം തെളിയിച്ചതുമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords: News, Kerala, Thiruvananthapuram, journalists, arrest, Protest, Karnataka, Police, Protests held in which Malayalee journalists were detained

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia