city-gold-ad-for-blogger

കാസര്‍കോട്ടെ വൈദ്യുതി തകരാര്‍ പരിഹരിച്ചില്ല; എം എല്‍ എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു

കാസര്‍കോട്: (www.kasargodvartha.com 18/05/2016) അഞ്ചുദിവസം മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങളും മറ്റും കടപുഴകി വീണ് താറുമാറായ വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതില്‍ ഇലക്ട്രിസിറ്റി അധികൃതര്‍ അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം.കെ നാരായണനെ ഉപരോധിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ പുലിക്കുന്നിലെ ഇലക്ട്രിസിറ്റി ചീഫ് എഞ്ചിനീയറുടെ ഓഫീസിലെത്തിയാണ് ഉപരോധസമരം സംഘടിപ്പിച്ചത്.

ഭാഗികമായി മാത്രമാണ് വൈദ്യുതിബന്ധം ഇതിനകം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. വൈദ്യുതിബന്ധം നിലച്ചതോടെ കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളം പോലും കിട്ടാതെ കടുത്ത ദുരിതത്തിലാണ്. ഇതോടെ ശക്തമായ പ്രതിഷേധമാണ്  ജനങ്ങളില്‍ നിന്നും അണപൊട്ടിയത്. ഇതോടെയാണ് എം എല്‍ എ അടക്കമുള്ളവര്‍ ചീഫ് എഞ്ചിനീയറെ ഉപരോധിക്കാന്‍ രംഗത്തുവന്നത്. അടിയന്തിര ഘട്ടത്തില്‍ പുറമെ നിന്നും ജീവനക്കാരെ എത്തിച്ച് പ്രശ്‌നം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാത്തതാണ് ഇത്രയും ദിവസം ജനങ്ങള്‍ ദുരിതത്തിലാകാന്‍ കാരണമെന്നും ഇതിന് ഉത്തരവാദികള്‍ കെ എസ് ഇ ബി അധികൃതര്‍ മാത്രമാണെന്നും എം എല്‍ എ ആരോപിച്ചു.

എന്‍ എ നെല്ലിക്കുന്നിന് പുറമെ നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ എ. അബ്ദുര്‍ റഹ് മാന്‍, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ ജലീല്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് ഹാജി എ.എം കടവത്ത്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എം അബ്ദുര്‍ റഹ് മാന്‍, നൈമുന്നീസ, നഗരസഭാംഗം ഹമീദ് ബെദിര, ഖാദര്‍ ബങ്കര, അബ്ബാസ് ബീഗം, കെ.എം ബഷീര്‍, ഹാരിസ് ചൂരി, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, കെ,എം ബഷീര്‍, അബ്ദുല്‍ കരീം കോളിയാട്, മമ്മു ചാല, സിയാന ഹനീഫ്, ഹാജറ മുഹമ്മദ് കുഞ്ഞി, ഇഖ്ബാല്‍, ആസിഫ് അലി തളങ്കര, മാഹിന്‍ കേളോട്ട്, അജ്മല്‍, മുത്തലിബ് പാറക്കട്ട, റഷീദ് തുരുത്തി, സലീം അലി ബാഗ്, ഹാരിസ് പടഌ ഷരീഫ് ജാല്‍സൂര്‍, ഫിറോസ് തളങ്കര, സജീര്‍ ബാങ്കോട്, ജലീല്‍ അണങ്കൂര്‍, ഹബീബ് ഹൊന്നമൂല, താജൂദ്ദീന്‍, മഹ് മൂദ് സഫര്‍ തുടങ്ങിയവരും ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.

ചീഫ് എഞ്ചിനീയറുടെ ഓഫീസിലെ ഫാനും ബള്‍ബുമെല്ലാം ഓഫ് ചെയ്താണ് ഇവര്‍ പ്രതിഷേധിച്ചത്. ബുധനാഴ്ച വൈകുന്നേരത്തിനുള്ളില്‍ എല്ലായിടത്തും പുനസ്ഥാപിക്കുമെന്ന് ജില്ലാ കലക്ടറെത്തി ഉറപ്പുനല്‍കണമെന്നാണ് ഉപരോധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കലക്ടര്‍ക്ക് ഔദ്യോഗിക തിരക്ക് കാരണം എത്താന്‍ കഴിഞ്ഞിട്ടില്ല. രാത്രി ഒമ്പതുമണിക്കുള്ളില്‍ എല്ലായിടത്തും വൈദ്യുതിബന്ധം പുനസ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.  ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ കൂടാതെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ജാഫര്‍, കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യൂട്ട് എഞ്ചിനീയര്‍ എച്ച് സുരേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കാസര്‍കോട്ടെ വൈദ്യുതി തകരാര്‍ പരിഹരിച്ചില്ല; എം എല്‍ എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു
കാസര്‍കോട്ടെ വൈദ്യുതി തകരാര്‍ പരിഹരിച്ചില്ല; എം എല്‍ എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു

കാസര്‍കോട്ടെ വൈദ്യുതി തകരാര്‍ പരിഹരിച്ചില്ല; എം എല്‍ എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു

കാസര്‍കോട്ടെ വൈദ്യുതി തകരാര്‍ പരിഹരിച്ചില്ല; എം എല്‍ എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു

കാസര്‍കോട്ടെ വൈദ്യുതി തകരാര്‍ പരിഹരിച്ചില്ല; എം എല്‍ എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു

കാസര്‍കോട്ടെ വൈദ്യുതി തകരാര്‍ പരിഹരിച്ചില്ല; എം എല്‍ എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു

Keywords:  Kasaragod, Kerala, Strike, N.A.Nellikunnu, MLA, Electricity, Protest before KSEB Deputy chief engineer.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia