city-gold-ad-for-blogger

ആര്‍ എസ് എസ് അക്രമത്തിനെതിരെ നാടുനീളെ പ്രതിഷേധ പ്രകടനം

കാസര്‍കോട്: (www.kasargodvartha.com 04.01.2019) ഹര്‍ത്താലിന്റെ മറവില്‍ സി പി എം- സി പി ഐ പ്രവര്‍ത്തകരെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും ബിജെപി, ആര്‍ എസ്്എസ് പ്രവര്‍ത്തകര്‍ അക്രമിച്ച് അഴിഞ്ഞാടിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയുലടനീളം പ്രതിഷേധ പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നിരിക്കുന്നത്. അക്രമം ആവര്‍ത്തിച്ചാല്‍ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് സി പി എം മുന്നറിയിപ്പ് നല്‍കി. കാസര്‍കോട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പഴയ ബസ്‌സ്റ്റാന്‍ഡ് വഴി എയര്‍ലൈന്‍സ് റോഡ് ചുറ്റി കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസ് പരിസരത്ത് സമാപിച്ചു.

സി പി എം ജില്ലാ കമ്മിറ്റി അംഗം എം. സുമതി അധ്യക്ഷത വഹിച്ചു. സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം ടി.കെ രാജന്‍, സി പി എം കാസര്‍കോട് ഏരിയ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, സി പി എം കാസര്‍കോട് ഏരിയ കമ്മിറ്റി അംഗങ്ങളായ എ ജി നായര്‍, എം രാമന്‍, പി ശിവപ്രസാദ്, എം കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സി പി ഐ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് മാര്‍ക്കറ്റ് ജംഗ്ഷന്‍ പരിസരത്ത് പൊതുയോഗവും നടത്തി. മണ്ഡലം അസി. സെക്രട്ടറി രവീന്ദ്രന്‍ മാണിയാട്ട് സ്വാഗതം പറഞ്ഞു. ജില്ലാ കൗണ്‍സില്‍ അംഗം എ. അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി ഭാര്‍ഗവി, പി കുഞ്ഞമ്പു സംസാരിച്ചു. പ്രകടനത്തിന് എം ഗംഗാധരന്‍, സി വി വിജയരാജ്, പി പി നാരായണന്‍, വി വി ഗംഗാധരന്‍, രമേശന്‍ കാര്യങ്കോട്, സി രാഘവന്‍, സി ഗംഗാധരന്‍, ഇ പുഷ്പ കുമാരി, പി വി മിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആര്‍ എസ് എസ് അക്രമത്തിനെതിരെ നാടുനീളെ പ്രതിഷേധ പ്രകടനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, RSS, Protest, Protest against Sanghparivar attack
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia