'മംഗളൂരു വെടിവെപ്പ്: മലയാളികളെ വേട്ടയാടുന്ന കര്‍ണാടക പോലീസ് നടപടി പ്രതിഷേധാര്‍ഹം'
Jan 20, 2020, 18:06 IST
കാസര്‍കോട്: (www.kasargodvartha.com 20.01.2020) 2019 ഡിസംബര്‍ 19 ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സമരത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തിനും വെടിവെപ്പിനെയും തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ രണ്ടായിരത്തോളം പേര്‍ക്ക് നോട്ടീസ് അയച്ച് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കര്‍ണാടക പോലീസിന്റെ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് എസ് ഐ ഒ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
മംഗളൂരുവില്‍ പ്രക്ഷോഭം നടത്തിയത് കേരളത്തില്‍ നിന്നെത്തിയവരാണെന്ന സംഘപരിവാറിന് വിടുപണി ചെയ്യുന്ന മംഗളൂരു പോലീസിന്റെ വാദത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് മലയാളികള്‍ക്ക് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 19 ന് മംഗളൂരുവില്‍ ഇല്ലാതിരുന്ന ധാരാളം പേര്‍ക്ക് നോട്ടീസ് ലഭിച്ചതും പോലീസിന്റെ നീക്കം ദുരുദ്വേഷപരമാണെന്ന് തെളിയിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. കര്‍ണാടക പോലീസിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ജനരോഷം ഉയരേണ്ടതുണ്ട്. പൗരത്വ സമരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പോലീസ് നടപടികള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എസ്.ഐ.ഒ ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡന്റ് റാസിഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തബ്ഷീര്‍ കമ്പാര്‍, അബ്ദുല്‍ നാഫിഹ്, ജാസര്‍ പടന്ന, മുസവില്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Police, Protest, Protest against Mangaluru Polirce's Anti-CAA violence notice
< !- START disable copy paste -->