city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'അക്രമത്തിന്റെ മറവില്‍ പള്ളി ഇമാമുമാരെ കരുവാക്കുന്നത് പ്രത്യാഘാതമുണ്ടാക്കും'

'അക്രമത്തിന്റെ മറവില്‍ പള്ളി ഇമാമുമാരെ കരുവാക്കുന്നത് പ്രത്യാഘാതമുണ്ടാക്കും'
കാസര്‍കോട്: കൊലക്കേസ് പ്രതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതുമായി ബന്ധപ്പെട്ട് കേസന്വേഷിക്കുന്ന പോലീസ് സംഘം പള്ളി ഇമാമിനെ കസ്റ്റഡിയിലെടുത്ത് ദീര്‍ഘനേരം തടഞ്ഞുവെച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവമറിഞ്ഞ സമയംതന്നെ നൂറ് കണക്കിന് പേരാണ് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന് ചുറ്റും തടിച്ചുകൂടിയത്. ജമാഅത്ത് കമ്മിറ്റിയും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

പള്ളിക്ക് പുറത്ത് നടക്കുന്ന സംഭവങ്ങളില്‍ പള്ളിക്കകത്ത് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്ന ഇമാമുമാരെയും പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവരെയും പ്രതിചേര്‍ക്കാനും സാക്ഷിപ്പട്ടികയില്‍ ഉള്‍പെടുത്താനുമാണ് പോലീസ് നീക്കംനടത്തുന്നതെന്നാണ് വിശ്വാസികള്‍ പറയുന്നത്. കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട പോലീസ് നിരപരാധികളെ വേട്ടയാടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അതിനെ ചെറുക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതിഷേധ സൂചകമായി ചെങ്കള നാലാംമൈല്‍ പരിസരങ്ങളില്‍ വ്യാഴാഴ്ച നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

പള്ളി ഇമാമുമാരെയും നിരപരാധികളെയും നാട്ടില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ കരുവാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടികള്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

പോലീസിന്റെ ഇത്തരം നടപടികള്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ പോലീസ് ഉദ്യോഗസ്ഥരായിരിക്കുമെന്നും അവര്‍ പറഞ്ഞു. ചില സാമൂഹിക ദ്രോഹികളാണ് നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത്. എല്ലാ മതവിഭാഗത്തിലും ചെറിയൊരു ശതമാനം അത്തരക്കാരുണ്ട്.

ഒരു മതവും അക്രമവും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്നില്ല. വെള്ളിയാഴ്ചകളില്‍ ഇമാമുമാര്‍ പള്ളികളില്‍ നടത്തുന്ന പ്രഭാഷണങ്ങളില്‍ നാട്ടില്‍ സമാധാനവും സൗഹൃദാന്തരീക്ഷവും നിലനിര്‍ത്തണമെന്നാണ് ഉദ്‌ബോധിപ്പിക്കുന്നത്. സമാധാനത്തിന്റെ പ്രചാരകരും പൊതുസമൂഹം ആദരിക്കുന്നവരുമായ ഇമാമുമാരെ പോലീസ് പള്ളികളില്‍ നിന്ന് കൊലക്കേസ് പ്രതികളെ പോലെ ഭീഷണിപ്പെടുത്തി ഇറക്കിക്കൊണ്ട് പോയി ചോദ്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.

പട്ടാപ്പകല്‍ പോലും നടക്കുന്ന അക്രമങ്ങളും കത്തിക്കുത്തുകളും തടയാന്‍ പോലും സാധിക്കാത്തത് നിയമപാലകരുടെ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ്. അക്രമിക്കപ്പെടുമ്പോള്‍ ആരാധനാലയങ്ങളെ മറയാക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണോ എന്നത് പരിശോധിക്കണം.

നാലാംമൈലില്‍ നടന്ന അക്രമ സംഭവത്തില്‍ കുത്തേറ്റ യുവാവ് പള്ളി കോമ്പൗണ്ടിലേക്ക് ഓടിക്കയറിയപ്പോള്‍ പള്ളിയില്‍ മഗ്‌രിബ് നിസ്‌ക്കാരം നടക്കുകയായിരുന്നു. അതിന് നേതൃത്വം നല്‍കിക്കൊണ്ടിരുന്ന പള്ളി ഖത്വീബിനെയാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അഞ്ച് മണിക്കൂറോളം തടങ്കലില്‍ വെച്ച് ചോദ്യം ചെയ്തത്. പോലീസിന്റെ ഈ നടപടി തികഞ്ഞ അന്യായമാണ്. പള്ളി ഇമാമുമാരോടും നിരപരാധികളോടും പോലീസ് ഈ രീതിയില്‍ പെരുമാറിയാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇമാമിനെ തടങ്കലില്‍വെച്ച് അന്യായമായി ചോദ്യംചെയ്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ക­ത്തി­ക്കു­ത്ത്: ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത ഖ­ത്വീ­ബി­നെ ത­ട­ഞ്ഞു വെ­ച്ച­താ­യി പ­രാ­തി

സിനാന്‍ വ­ധ­ക്കേ­സി­ലെ പ്ര­തി­യെ കു­ത്തിയ­ത് വെള്ള കാ­റി­ലെത്തി­യ ആറം­ഗ സം­ഘം

കാസര്‍­കോ­ട് ഒരാഴ്ച ബൈ­ക്ക് ഓ­ടി­ക്കു­ന്ന­തിന് നി­യ­ന്ത്രണം

കോ­ള­ജില്‍ പ­രി­പാ­ടി­ക്കിടെ വി­ദ്യാര്‍­ത്ഥി­ക്ക് കു­ത്തേ­റ്റ് ഗു­രു­ത­രം


Keywords:  Kasaragod, Case, Investigation, Police, SKSSF, Chengala, Harthal, Masjid, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia