city-gold-ad-for-blogger

Trolling Ban | സംസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; 52 ദിവസം നീണ്ടുനില്‍ക്കും; രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വില്‍ക്കുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡ്; തലപ്പാടിയില്‍ വാഹനങ്ങളില്‍ പ്രത്യേക പരിശോധന നടത്തും

കാസര്‍കോട്: (www.kasargodvartha.com) ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ദ്ധരാത്രി ആരംഭിക്കും. 52 ദിവസത്തെ ട്രോളിങ് നിരോധനം സമാധാനപരമായും സംഘര്‍ഷരഹിതവുമാക്കി തീര്‍ക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ട്രോളിംഗ് നിരോധനം സുഗമമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ ആവശ്യകത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
   
Trolling Ban | സംസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; 52 ദിവസം നീണ്ടുനില്‍ക്കും; രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വില്‍ക്കുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡ്; തലപ്പാടിയില്‍ വാഹനങ്ങളില്‍ പ്രത്യേക പരിശോധന നടത്തും

ജില്ലയിലെ മുഴുവന്‍ മത്സ്യബന്ധന ബോട്ടുകളും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തില്‍ നിന്നും മാറി നിന്നുകൊണ്ട് നിയമം പാലിക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതരസംസ്ഥാന ബോട്ടുകള്‍ ജില്ലയുടെ തീരം വിട്ടു പോകണം. ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കുന്ന ബങ്കുകള്‍ കഴിയുന്നതുവരെ അടച്ചിടുന്നതിന് തീരുമാനമായി.

തിരിച്ചറിയല്‍ രേഖകള്‍ കരുതണം

ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങളിലെ തൊഴിലാളികളുടെ കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ അതാതു വള്ളം ഉടമകള്‍ സൂക്ഷിക്കണം. അശാസ്ത്രീയമായ മത്സ്യബന്ധന രീതികള്‍ ഒഴിവാക്കുന്നതിനും ജുവൈനല്‍ ഫിഷിംഗ് നടത്തുന്ന മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും പരിശോധന ശക്തമാക്കുന്നതിനും തീരുമാനിച്ചു.

മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ നിര്‍ബന്ധമായും കളര്‍കോഡിംഗ് പാലിക്കണം. ഇത് ഫിഷറീസ് വകുപ്പ് പരിശോധിച്ച് നടപടി സ്വീകരിക്കും. മത്സ്യബന്ധനം നടത്തുന്ന യാനങ്ങളില്‍ ലൈഫ് ജാക്കറ്റ് മറ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവ കരുതണം. കാലാവസ്ഥ മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം. ഇത് ലംഘിക്കുന്ന യാനങ്ങള്‍ പിടിച്ചെടുത്ത് നിയമനടപടികള്‍ സ്വീകരിക്കും.

ജീവന്‍ രക്ഷ ബോട്ടുകള്‍ സജ്ജമാക്കും

പ്രതികൂല സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റസ്‌ക്യൂ ബോട്ട് സദാ സമയവും സജ്ജമാക്കി നിര്‍ത്തും. റസ്‌ക്യു ബോട്ടിന്റെ ഫിറ്റ് നസ് ഉറപ്പു വരുത്തും.
             
Trolling Ban | സംസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; 52 ദിവസം നീണ്ടുനില്‍ക്കും; രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വില്‍ക്കുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡ്; തലപ്പാടിയില്‍ വാഹനങ്ങളില്‍ പ്രത്യേക പരിശോധന നടത്തും

പ്രത്യേക സ്‌ക്വാഡ്

കേരളത്തില്‍ ആഴക്കടല്‍ യന്ത്രവല്‍കൃത മത്സ്യബന്ധനം ട്രോളിംഗ് നിരോധിക്കുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം ജില്ലയില്‍ വില്‍പ്പന നടത്തുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. ഫിഷറീസ്, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡിന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍ നേതൃത്വം നല്‍കും. കര്‍ണാടക- കേരള അതിര്‍ത്തിയില്‍ തലപ്പാടിയില്‍ വാഹനങ്ങളില്‍ പ്രത്യേക സംഘം മിന്നല്‍ പരിശോധന നടത്തും.

രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജില്ലാതല ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ കാറ്റാടി കുമാരന്‍, ആര്‍ ഗംഗാധരന്‍, ബി എം അഷറഫ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Keywords: Trolling Ban, Fish, Kerala News, Malayalam News, Kasaragod News, Malayalam News, Prohibition of trolling from midnight.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia