നബിദിനാഘോഷം മാതൃകാപരമായിരിക്കണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍
Nov 18, 2018, 16:29 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2018) ലോക ജനതക്ക് മാതൃകാപരമായ രീതിയില്‍ ജീവിതം നയിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മുഴുവന്‍ പരിപാടികളും മാതൃകാപരമായിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാ അത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ആഹ്വാനം ചെയ്തു.
വഴിയിലെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതും ശുചിത്വം പാലിക്കുന്നതും സത്യവിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച പ്രവാചകന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. നബിദിനാഘോഷങ്ങളുടെ ഭാഗമായി ജമാഅത്ത് കമ്മിറ്റികള്‍, മദ്രസകള്‍, വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടികളിലും റാലികളിലും ശുചിത്വ പാലനവും അച്ചടക്കവും കര്‍ശനമായി പാലിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുകയും വേണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളും മറ്റും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം മുഴുവന്‍ പരിപാടികളും നടത്തേണ്ടത്.
പ്ലാസ്റ്റിക്ക് തോരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയും നിരോധിത പ്ലാസ്റ്റിക്ക് കവറുകളും ഭക്ഷണം പലഹാര - പാനീയ വിതരണത്തിന് പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിതമായ പാത്രങ്ങള്‍ക്കും ഗ്ലാസിനും പകരം കഴുകി വൃത്തിയാക്കാവുന്ന പാത്രങ്ങള്‍ ഉപയോഗിക്കണം. നബിദിന റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ ഗതാഗത തടസം ഒഴിവാക്കാനും നിയമപാലകരുടെ നിര്‍ദേശങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കാനും കഴിയണം. മുഹമ്മദ് നബി (സ) ഉയര്‍ത്തി പിടിച്ച തെളിമയാര്‍ന്ന മാതൃകകളും സ്‌നേഹവും എളിമയും ലാളിത്യവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയില്‍ നബിദിനം വിപുലമായി ആഘോഷിക്കണമെന്നും ആലിക്കുട്ടി മുസ്ല്യാര്‍ ആഹ്വാനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Prof. K Alikkutty Musliyar on Meelad un Nabi
< !- START disable copy paste -->