Priya Varghese | പ്രിയ വര്‍ഗീസ് നീലേശ്വരം കാംപസില്‍ ചുമതലയേറ്റു
Jul 12, 2023, 19:28 IST
നീലേശ്വരം: (www.kasargodvartha.com) രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഹൈകോടതി വരെയെത്തിയ നിയമ പോരാട്ടത്തിനും ഒടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി നീലേശ്വരം കാംപസില്‍ ചുമതലയേറ്റു. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. തുടര്‍ന്ന് ഉച്ചയോടെ നീലേശ്വരം കാംപസില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
മതിയായ യോഗ്യത പ്രിയയ്ക്ക് ഉണ്ടെന്ന് ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയയ്ക്ക് സര്‍വകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു. അതേസമയം, കണ്ണൂര്‍ സര്‍വകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈകോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചു. ഡിവിഷന് ബെഞ്ച് വിധിക്കെതിരെ അപീല്‍ നല്‍കാനാണ് യുജിസിക്ക് ലഭിച്ചിരുന്ന നിയമോപദേശം.

Keywords: Priya Varghese, Kannur University, Nileshwar Campus, Malayalam News, Kerala News, Kasaragod News, Nileshwar News, Priya Varghese takes charge at Nileswaram campus.
< !- START disable copy paste --> 