city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bus Strike | പുതിയ ബസ് സ്റ്റാൻഡിൽ തെരുവ് കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ കെട്ടിട നിര്‍മാണം; കാസര്‍കോട് താലൂകില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കാസര്‍കോട്: (www.kasargodvartha.com) പുതിയ ബസ് സ്റ്റാൻഡിൽ തെരുവ് കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ കെട്ടിടം നിര്‍മിക്കുന്നതിനെതിരെ മിന്നല്‍ പണിമുടക്കുമായി കാസര്‍കോട് താലൂകിലെ സ്വകാര്യ ബസുടമകള്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡിനകത്തെ ബസ് പാര്‍കിംഗ് സ്ഥലത്താണ് നഗരസഭാ അധികൃതര്‍ തെരുവ് കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ കെട്ടിടം നിര്‍മിക്കുന്നതെന്ന് ആരോപിച്ചാണ് ബസുടമകൾ സമരം നടത്തുന്നത്.

  
Bus Strike | പുതിയ ബസ് സ്റ്റാൻഡിൽ തെരുവ് കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ കെട്ടിട നിര്‍മാണം; കാസര്‍കോട് താലൂകില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്



ബസുടമകകളും ജീവനക്കാരും നിര്‍മാണ പ്രവൃത്തികൾ തടഞ്ഞതോടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇതോടെ പൊലീസ് സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനം തുടരാന്‍ സാഹചര്യമൊരുക്കി. ഇതോടെയാണ് ബസുടമകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. യാത്രക്കാരെയെല്ലാം സ്റ്റാൻഡിൽ ഇറക്കിവിട്ട് ഉച്ചയോടെ മിന്നല്‍ പണിമുടക്ക് പൂര്‍ണമായി. അധികൃതര്‍ എത്തി ചര്‍ച നടത്തി പ്രശ്നം പരിഹരിക്കാതെ ബസുകള്‍ ഓടിക്കില്ലെന്ന നിലപാടിലാണ് ബസുടമകളും ജീവനക്കാരും.

തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് ബസുടമകളും ജീവനക്കാരും എതിരല്ലെന്നും എന്നാല്‍ പാര്‍കിംഗ് സ്ഥലം ഒഴിവാക്കി അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തി പുനരധിവാസ നടപടികള്‍ നടത്തുകയാണ് ചെയ്യേണ്ടതെന്നും താലൂക് ബസ് ഓണേഴ്സ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മിന്നല്‍ പണിമുടക്കില്‍ യാത്രക്കാരും വലഞ്ഞു. കെഎസ്ആര്‍ടിസി മാത്രമാണ് സര്‍വീസ് നടത്തുന്നത്. ദീര്‍ഘദൂര സ്വകാര്യ ബസുകളും ഓടുന്നുണ്ട്. അതേസമയം തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ നിർമാണമെന്നും നഗരസഭ പരിധിയിൽ മറ്റു സ്ഥലങ്ങൾ ലഭ്യമല്ലെന്നും അധികൃതർ സൂചിപ്പിക്കുന്നു.

മിന്നല്‍ പണിമുടക്കില്‍ യാത്രക്കാരും വലഞ്ഞു. പെട്ടന്നുള്ള പണിമുടക്ക് സ്‌കൂൾ വിദ്യാർഥികളെയും ബാധിക്കും.

നഗരസഭ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം; സമരം അനിശ്ചിത കാലമായി തുടരും: ബസ് ഓണേഴ്‌സ് അസോസിയേഷന്‍


കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പാര്‍ക് ചെയ്യുന്ന സ്ഥലത്ത് നഗരസഭ നടത്തുന്ന ഷോപിംഗ് കോംപ്ലക്‌സ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തുന്നത് വരെ ബസ് സമരം അനിശ്ചിതകാലത്തേക്ക് തുടരാന്‍ വ്യാഴാഴ്ച ചേര്‍ന്ന ബസ് ഉടമകളുടേയും സംഘടനാ ഭാരവാഹികളുടേയും സംയുക്ത യോഗം തീരുമാനിച്ചു. നഗരസഭ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


Keywords:  Kasaragod, Kerala, News, Top-Headlines, Bus, Protest, Building, Bus Owners Association, Busstand, Kasaragod-Municipality, Private buses on strike in Kasargod taluk.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia