city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CUK office | കേരള കേന്ദ്ര സർവകലാശാല ഭരണനിർവഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്യും

കാസർകോട്: (KasargodVartha) കേരള കേന്ദ്ര സർവകലാശാലയുടെ പുതിയ ഭരണനിർവഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20ന് നാടിന് സമർപിക്കുമെന്ന് വൈസ് ചാൻസിലർ ഇൻ ചാർജ് പ്രൊഫ. കെ സി ബൈജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരം ഓൺലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. 22 സംസ്ഥാനങ്ങളിലെ 37 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 12,744 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്യും. ഇതിൽ കേരളത്തിൽ നിന്നും കേരള കേന്ദ്ര സർവകലാശാലയുടെ പദ്ധതി മാത്രമാണുള്ളത്.

ജമ്മുവിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് പുറമെ കേരള കേന്ദ്ര സർവകലാശാലയിലും പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പെരിയ കാംപസിൽ പുതിയ മന്ദിരത്തിന് മുന്നില് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പരിപാടിയിൽ ഗവർണർആരിഫ് മുഹമ്മദ് ഖാൻ, രാജ്മോഹൻ ഉണ്ണിത്താന് എംപി, സിഎച് കുഞ്ഞമ്പു എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും.
  
CUK office | കേരള കേന്ദ്ര സർവകലാശാല ഭരണനിർവഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്യും

മൂന്ന് നിലകളിലായി 68,200 സ്ക്വയർ ഫീറ്റിൽ 38.16 കോടി രൂപ ചിലവിലാണ് ഡോ. ബി ആർ അംബേദ്കർ ഭവൻ നിർമിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 'ഹെഫ' സ്കീമിൽ ഉൾപെടുത്തിയാണ് തുക അനുവദിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 2020ല് നിർമാണം ആരംഭിച്ചു. ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ ഭൂപ്രകൃതി അതേപടി നിലനിർത്തിയാണ് നിർമാണം. സർവകലാശാലയുടെ ഭാവിയിലെ വികസനവും കണക്കിലെടുത്തുള്ള സൗകര്യങ്ങൾ ഉൾകൊണ്ടിട്ടുണ്ട്. നിലവിൽ ഗംഗോത്രി ബ്ലോകിൽ പ്രവർത്തിക്കുന്ന ഭരണനിർവഹണവുമായി ബന്ധപ്പെട്ട മുഴുവൻ വിഭാഗങ്ങളും പുതിയ മന്ദിരത്തിലേക്ക് മാറും.

പുതിയ ഭരണനിർവഹണ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് സർവകലാശാല നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി ഇന്റഗ്രേറ്റഡ് ടീചർ എജ്യൂകേഷൻ പ്രോഗ്രാം (ഐടിഇപി) സർവകലാശാല ആരംഭിച്ചിരുന്നു. കൂടുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലുമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യ വികസനം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികളും സർവകലാശാല സ്വീകരിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ രജിസ്ട്രാർ ഡോ. എം മുരളീധരൻ നമ്പ്യാർ, ഡീൻ അകാഡമിക് പ്രൊഫ. അമൃത് ജി കുമാർ, പബ്ലിസിറ്റി ആൻഡ് മീഡിയ കമിറ്റി ചെയര്മാൻ പ്രൊഫ. സജി ടി ജി, പബ്ലിക് റിലേഷന്സ് ഓഫീസർ കെ സുജിത് എന്നിവരും പങ്കെടുത്തു.
  
CUK office | കേരള കേന്ദ്ര സർവകലാശാല ഭരണനിർവഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്യും

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Prime Minister Narendra Modi will inaugurate administrative headquarters of Kerala Central University on February 20

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia