city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stroke Center | കെയർവെൽ ആശുപത്രിക്ക് ഒരു പൊൻതൂവൽ കൂടി; കാസർകോട്ട് ആദ്യമായി പ്രൈമറി സ്‌ട്രോക് സെന്ററിന് തുടക്കം കുറിച്ചു

കാസർകോട്: (KasargodVartha) കാസർകോട്ട് ആദ്യമായി പക്ഷാഘാതത്തിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം (Primary Stroke Center) കെയർവെൽ ആശുപത്രിയിൽ തുടക്കം കുറിച്ചതായി മാനജ്‌മെന്റ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ രംഗത്ത് പ്രഗത്ഭനായ ഡോ. ജയദേവ് കങ്കിലയാണ് പ്രൈമറി സ്‌ട്രോക് സെന്ററിന്റെ മെഡികൽ ഡയറക്ടർ. ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് ശമീമിന്റെ നേതൃത്വത്തിലുള്ള ന്യൂറോ എമർജൻസി ഡിപാർട്മെൻ്റിൽ യോഗ്യതയും പരിചയ സമ്പന്നരുമായ സീനിയർ മെഡികൽ ഓഫീസർ ഡോ. ചിത്തരഞ്ജൻ, ഡോ. മനോജ്, ഡോ. ഫൈസൽ ഹനീഫ് എന്നിവരുടെ സേവനം സദാസമയം ലഭിക്കും.

Stroke Center | കെയർവെൽ ആശുപത്രിക്ക് ഒരു പൊൻതൂവൽ കൂടി; കാസർകോട്ട് ആദ്യമായി പ്രൈമറി സ്‌ട്രോക് സെന്ററിന് തുടക്കം കുറിച്ചു


ഓരോ നാല് മിനിറ്റിലും ഒരു രോഗിയെങ്കിലും രാജ്യത്ത് പക്ഷാഘാതത്താൽ മരണപ്പെടുന്നുവെന്നാണ് പറയുന്നത്. സാധാരണയായി ഒരു രോഗിക്ക് സ്ട്രോക് ലക്ഷണം കാണുകയാണങ്കിൽ നാലര മണിക്കൂറിനകം ആശുപത്രിയിൽ എത്തിച്ചാൽ വെറും ഒരു കുത്തിവെപ്പ് കൊണ്ട് രോഗിയെ രക്ഷപ്പെടുത്താൻ സാധിക്കും. താമസിച്ചാൽ കുറേക്കാലം കിടപ്പിലായേക്കാനും സാധ്യതയുണ്ട്. കാസർകോട്ട് സ്ട്രോക് ചികിത്സിക്കുന്നതിന് സംവിധാനമുള്ള ആശുപത്രിയുടെ അഭാവമുണ്ട്. രോഗിയെ മംഗ്ളൂറിലേക്കോ മറ്റോ അയക്കാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് കെയർവെൽ ആശുപത്രിയിൽ പ്രൈമറി സ്‌ട്രോക് സെന്റർ സ്ഥാപിച്ചിരിക്കുന്നതെന്ന് മാനജ്‌മെന്റ് അംഗങ്ങൾ വ്യക്തമാക്കി.


പരിശീലനം ലഭിച്ച നഴ്‌സുമാരും, അറ്റൻഡന്മാരുമാണ് സ്‌ട്രോക് ടീമിൽ പ്രവർത്തിക്കുന്നത്. കൂടാതെ, ന്യൂറോ ഫിസിയോ തെറാപി വിഭാഗത്തിന് ഫിസിയോതെറാപിസ്റ്റ് അഹ്‌മദ്‌ ഫയാസ് നേതൃത്വം നൽകുന്നു. റേഡിയോളജി ഡിപാർട്മെൻ്റിൽ സി ടി ആൻജിയോഗ്രാം അടക്കം എല്ലാവിധ സ്കാനിങും ഡോ. നൗഫലിൻ്റെ നേതൃത്വത്തിൽ ചെയ്തുവരുന്നുണ്ട്. നാഡി ഞരമ്പുകളുടെ പ്രവർത്തനത്തെ മനസിലാക്കാനുള്ള ഇ ഇ ജി ഉപകരണവും ലഭ്യമാണ്. ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ ന്യൂറോ സർജന്മാരായ ഡോ. പി എസ് പവ്മെനും ഡോ. മുഹമ്മദ് ശമീമും സജ്ജരാണ്. ആധുനിക രീതിയിലുള്ള മോഡുലാർ ഓപറേഷൻ തീയേറ്റർ, ഐ സി യു, കാഷ്വാലിറ്റി എന്നിവയും കെയർവെൽ ആശുപത്രിയുടെ പ്രത്യേകതയാണെന്നും അധികൃതർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഡോ. എം എ മുഹമ്മദ് അഫ്സൽ, ഡോ. ജയദേവ് കങ്കില, ഡോ. മുഹമ്മദ് ശമീം, ഡോ. എസ് ചിത്തരഞ്ജൻ, അഹ്‌മദ്‌ ഫയാസ്, ഡോ. ഫൈസൽ ഹനീഫ്, ഡോ. മുഹമ്മദ് നൗഫൽ, ഡോ. ഡോ. പി എസ് പവ്മെൻ, ഓപറേഷൻസ് മാനജർ ശഫാത് അരിമല എന്നിവർ പങ്കെടുത്തു.

Keywords: Hospital,primary,Stroke,Centre,Kasaragod,Careweell,Treatment,Diseases,Doctor,Icu Primary Stroke Center opened at Carewell Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia