വാണിജ്യ സിലിന്‍ഡെറിന് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 266 രൂപ; വില വര്‍ധനവ് വരുത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് ഹോടെല്‍ വ്യാപാരികള്‍
കാസര്‍കോട്: (www.kasargodvartha.com 01.11.2021) ഇരുട്ടടിയായി ഇന്ധനവില ഉയര്‍ന്നതിന് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. തിങ്കളാഴ്ച ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. പാചകവാതക വിലയില്‍ വര്‍ധനവ് ഉണ്ടായതോടെ ഹോടെലുകളില്‍ വില വര്‍ധനവ് വരുത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് കേരള ഹോടെല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ എച് ആര്‍ എ) കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് ഹോടെല്‍ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി വിലവര്‍ധനവ് വരുത്താതെ മുന്നോട്ട് പോകുമ്പോഴാണ് വീണ്ടും ഇരുട്ടടിയായി ഗ്യാസ് വില ക്രമാതീതമായി വര്‍ധിപ്പിച്ചത്.
ഹോടെലുകളുടെ അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ വിലവര്‍ധനവ് അല്ലാതെ മറ്റു മാര്‍ഘങ്ങളില്ലെന്ന് ഹോടെല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് അബ്ദുല്ല താജ്, സെക്രടറി നാരായണ പൂജാരി, ട്രഷറര്‍ രാജന്‍ കല്‍ക്കര എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Keywords: Kasaragod, News, Kerala, Price, Gas cylinder, Hotel, Fuel, Price increase of commercial cylinder; Price hiked by 266 rupees