Tourism | ഉദുമയെ ആദ്യ ടൂറിസം പഞ്ചായതായി പ്രഖ്യപിക്കണമെന്ന് പ്രസിഡന്റ് പി ലക്ഷ്മി; ആവശ്യം കലക്ടര്‍ക്ക് മുന്നില്‍
Oct 8, 2023, 18:34 IST
കാസര്‍കോട്: (KasargodVartha) ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉദുമ, ബേക്കല്‍ പഞ്ചായത്ത് ഓഫീസുകള്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗങ്ങളും തങ്ങളുടെ പ്രദേശത്ത് ആവശ്യമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
ഉദുമ ഗ്രാമ പഞ്ചായത്തിനെ കേരളത്തിലെ ആദ്യ ടൂറിസം പഞ്ചായത്തായി പ്രഖ്യാപിച്ച് വികസന പദ്ധതികള്‍ നടപ്പാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സന്ദര്‍ശനത്തിനെത്തിയ ജില്ല കളക്ടറോട് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ആവശ്യപ്പെട്ടു.
കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം, ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിക്കപ്പെട്ട കോട്ടിക്കുളത്ത് പരശുറാം, ഇന്റര്‍സിറ്റി എന്നീ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം, ബഡ്സ് സ്കൂള്‍ കെട്ടിടത്തിന് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കണമെന്നും കുടിവെള്ള പ്രശ്നം, പട്ടയ പ്രശ്നം എന്നിവ പരിഹരിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ പ്രസിഡന്റ് പി.ലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജിമോന് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
പള്ളിക്കര പഞ്ചായത്ത് സന്ദര്‍ശനം
റിസര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍, തെരുവ് നായ ശല്യം, രൂക്ഷമായ കുടിവെള്ള പ്രശ്നം, പട്ടയം ലഭിക്കാത്ത കുടുംബങ്ങള്‍ എന്നിവ ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍, ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്റെ ശോചനീയാവസ്ഥ എന്നിവയും, പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകളുടെ ഭിത്തികള്‍ തകര്‍ന്നത് മൂലം മഴക്കാലത്ത് വെള്ളം കയറി കൃഷികള്‍ നശിക്കുന്നു. അതിനാല്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പുഴയുടെ ഭിത്തികള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടറോട് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ബഡ്സ് സ്കൂള്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും അംഗങ്ങള്‍ കളക്ടര്‍ക്ക് മുന്നില്‍ ആവശ്യപ്പെട്ടു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന് യോഗത്തിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോണ്‍ ഡിക്രൂസ് സ്വാഗതം പറഞ്ഞു.

Keywords: District Collector, Malayalam News,Udma, Bekal, Kerala News, Kasaragod News, President P Lakshmi wants to declare Udma as the first tourism panchayat.
< !- START disable copy paste --> 