city-gold-ad-for-blogger

New Movie | ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആദിപുരുഷ്' ജൂണ്‍ 16ന് റിലീസ്; പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കി

മുംബൈ: (www.kasargodvartha.com) ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷ്' റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16നാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ട് ആണ്. 

അതേസമയം നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് റെകോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപോര്‍ട്. 'ആദിപുരുഷ്' എന്ന ചിത്രം മികച്ച ദൃശ്യ വിസ്മയമായിരിക്കുമെന്നാണ് പ്രതീക്ഷ. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. 

New Movie | ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആദിപുരുഷ്' ജൂണ്‍ 16ന് റിലീസ്; പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കി

ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപോര്‍ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

Keywords: Mumbai, News, National, Movie, Film, Prabhas, Adipurush, Release, Poster, Entertainment, Actor,  Prabhas starrer movie Adipurush posters out.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia