city-gold-ad-for-blogger
Aster MIMS 10/10/2023

Power crisis | മണിക്കൂര്‍ ഇടവിട്ട് കാസര്‍കോട്ട് വൈദ്യുതി പ്രതിസന്ധി; ഷോകടിച്ച് വ്യാപാരികളും ഗാര്‍ഹിക ഉപഭോക്താക്കളും; ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യം

കുമ്പള: (www.kasargodvartha.com) തുടര്‍ചയായി ഉണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി ഗാര്‍ഹിക ഉപഭോക്താക്കളെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നതായി പരാതി. സകല മേഖലകളിലും അവഗണന നേരിടുന്ന കാസര്‍കോട് ജില്ലയ്ക്ക് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയും വില്ലനാകുകയാണ്. മണിക്കൂര്‍ ഇടവിട്ട് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വൈദ്യുതി പ്രതിസന്ധി നേരിടുന്നതായി പൊതുജനങ്ങള്‍ പറയുന്നു.
           
Power crisis | മണിക്കൂര്‍ ഇടവിട്ട് കാസര്‍കോട്ട് വൈദ്യുതി പ്രതിസന്ധി; ഷോകടിച്ച് വ്യാപാരികളും ഗാര്‍ഹിക ഉപഭോക്താക്കളും; ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യം

സര്‍കാര്‍ പ്രഖ്യാപിച്ച വൈദ്യുതി നിയന്ത്രണമെന്നാണ് വകുപ്പ് മേധാവികള്‍ വിശദീകരിക്കുന്നത്. എന്നാല്‍ ജില്ലയില്‍ അപ്രഖ്യാപിത വൈദ്യുതി തടസം നേരിടുന്നതായാണ് ഉപഭോക്താക്കളുടെ പരാതി. വൈദ്യുതി പ്രതിസന്ധി കച്ചവടത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും, ഇരുട്ടത്ത് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും വ്യാപാരികള്‍ പറയുന്നു.

വീട്ടമ്മമാരെയും വൈദ്യുതി നിയന്ത്രണം കുറച്ചൊന്നുമല്ല ദുരിതത്തിലാക്കിയിരിക്കുന്നത്. അടുക്കളയില്‍ ഒരു ജോലിയും നടക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. വൈദ്യുതി ബില്‍ തരാന്‍ മാത്രമാണോ കെഎസ്ഇബിയുടെ ജോലിയെന്ന് വീട്ടമ്മമാര്‍ ചോദിക്കുന്നു. വൈദ്യുതി തടസം നിര്‍മ്മാണ മേഖലകളെയും ബാധിച്ചിട്ടുണ്ട്. ഒന്നോ, രണ്ടോ ദിവസങ്ങളില്‍ തീര്‍ക്കേണ്ട ജോലികള്‍ പോലും ആഴ്ചകള്‍ എടുത്തിട്ടും തീരാത്ത അവസ്ഥയാണുള്ളതെന്ന് നിര്‍മാണ തൊഴിലാളികള്‍ ആക്ഷേപം ഉന്നയിക്കുന്നു.
      
Power crisis | മണിക്കൂര്‍ ഇടവിട്ട് കാസര്‍കോട്ട് വൈദ്യുതി പ്രതിസന്ധി; ഷോകടിച്ച് വ്യാപാരികളും ഗാര്‍ഹിക ഉപഭോക്താക്കളും; ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യം

സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളെയും വൈദ്യുതി പ്രതിസന്ധി ദുരിതത്തിലാക്കുന്നുണ്ട്. കുട്ടികള്‍ വിയര്‍ത്തൊലിച്ചാണ് ക്ലാസില്‍ ഇരിക്കുന്നത്, ഒപ്പം ഇരുട്ടും. ചൂടിന്റെ കാഠിന്യം കൂടിയതോടെ ദുരിതം ഇരട്ടിയായി. വൈദ്യുതി നിരക്ക് ഇടയ്ക്കിടെ കൂട്ടുന്ന തിരക്കിലും, കുടിശിക പിരിക്കുന്ന തിരക്കിലും സര്‍കാര്‍ ജനങ്ങളുടെ ദുരിതം കാണാതെ പോവുകയാണെന്ന് ജനങ്ങള്‍ പറയുന്നു. ദുരിതത്തിന് അധികൃതര്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്നാണ് ആവശ്യം.

Keywords:  Latest-News, Kerala, Kumbala, Kasaragod, Top-Headlines, Power Cut, Electricity, Electric Post, Power crisis in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL