National Highway | കാസർകോടിന് തിരിച്ചടി; ദേശീയ പാത സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂടീവ് എൻജിനീയറുടെ തസ്തിക കോഴിക്കോട്ടേക്ക് മാറ്റി; പുന:സ്ഥാപിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ
Mar 20, 2024, 20:19 IST
കാസർകോട്: (KasargodVartha) പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ദേശീയ പാത സബ് ഡിവിഷൻ ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യൂടീവ് എൻജിനീയറുടെ തസ്തിക കോഴിക്കോട് കെട്ടിട വിഭാഗം ഉത്തരമേഖല ഓഫീസിലേക്ക് മാറ്റി ഉത്തരവായി. കേന്ദ്ര തുക ഉപയോഗിച്ച് ജില്ലയിൽ ചെയ്തുവരുന്ന മുഴുവൻ പ്രവൃത്തികളുടെയും നിർമാണവും പരിപാലനവും ഈ ഓഫീസിന്റെ പരിധിയിലാണ് വരുന്നത്.
അസിസ്റ്റന്റ് എക്സിക്യൂടീവ് എൻജിനീയറുടെ തസ്തിക ഇല്ലാതായതിലൂടെ ഓഫീസിന്റെ ദൈനംദിന പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. കേന്ദ്ര തുക ഉപയോഗിച്ച് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നതും പുതുതായി കിട്ടാവുന്നതുമായ പ്രവൃത്തികളെയും ഇത് സാരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാസർകോട് എൻ എച് സബ് ഡിവിഷനിലെ നഷ്ടപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂടീവ് എൻജിനീയറുടെ തസ്തിക പുനഃസ്ഥാപിക്കാനും ഓഫീസിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.