city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹിന്ദുത്വ ഭീകരതയുടെ വക്താക്കളെ ഹിന്ദുസമൂഹം ഒറ്റപ്പെടുത്തണമെന്ന് പി വി ശുഐബ്; പോപുലർ ഫ്രണ്ട് യൂനിറ്റി മീറ്റ് നടത്തി

നീലേശ്വരം: (www.kasargodvartha.com 18.02.2022) ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റെയും സങ്കൽപങ്ങളെ വംശീയ അജെൻഡകൾ ഉപയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിനെ ഹിന്ദു സമൂഹം ഒറ്റപ്പെടുത്തണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ സംസ്ഥാന സമിതി അംഗം പി വി ശുഐബ് പറഞ്ഞു. ബഹുസ്വരതയുടേയും വൈവിധ്യങ്ങളുടേയും ഭൂമികയായ നമ്മുടെ രാജ്യത്ത് വിദ്വേശത്തിന്റേയും വെറുപ്പിന്റേയും ആശയങ്ങൾ പ്രചരിപ്പിക്കുന്നവർ അതിവേഗം വംശഹത്യയിലേക്ക് നീങ്ങുകയാണ്. മതേതര പാരമ്പര്യമുള്ള, അതിൽ അഭിമാനം കൊള്ളുന്ന എല്ലാവരും ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടി ഒരുമിച്ചു നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
                 
ഹിന്ദുത്വ ഭീകരതയുടെ വക്താക്കളെ ഹിന്ദുസമൂഹം ഒറ്റപ്പെടുത്തണമെന്ന് പി വി ശുഐബ്; പോപുലർ ഫ്രണ്ട് യൂനിറ്റി മീറ്റ് നടത്തി

പോപുലർ ഫ്രണ്ട് ഡേയുടെ ഭാഗമായി കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച യൂനിറ്റി മീറ്റ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശുഐബ്. കേഡർമാരിൽ നിന്ന് അദ്ദേഹം സല്യൂട് സ്വീകരിച്ചു എസ്ഡിപിഐ സംസ്ഥാന സെക്രടറി കെ കെ അബ്ദുൽ ജബ്ബാർ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻറ് സി ടി സുലൈമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.



എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് മുഹമ്മദ് പാക്യാര, ഫൗസിയ ടീചർ, ഖമറുൽ ഹസീന, ഇസ്ഹാഖ് ചൂരി സംസാരിച്ചു. ടി കെ ഹാരിസ് സ്വാഗതവും അബ്ദുർ റശീദ് ടി നന്ദിയും പറഞ്ഞു. നീലേശ്വരം മുൻസിപൽ കൗൻസിലർ വി അബൂബകർ, മുഹമ്മദ് വൈ, എൻ യു അബ്ദുൽ സലാം, മഹ്‌മൂദ്‌ മഞ്ചത്തട്ക്ക, ഫാറൂഖ് ആലംപാടി, ശബീർ, മുഹമ്മദ് അലി, സിറാജ് കാക്കടവ് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Nileshwaram, Popular Front of India, Programme, Meet, District, President, Popular Front Unity Meet held.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia