city-gold-ad-for-blogger

Autorickshaw | പണി പാതിവഴിയിലായ റോഡില്‍ നിന്നും കല്ലുകള്‍ തെറിച്ച് പരുക്കേറ്റതോടെ ഹെല്‍മെറ്റ് വെച്ച് ഓടോറിക്ഷ ഡ്രൈവര്‍മാര്‍

കോടോം ബേളൂര്‍: (KasargodVartha) പണി പാതിവഴിയിലായ റോഡില്‍ നിന്നും കല്ലുകള്‍ തെറിച്ച് പരുക്കേറ്റതോടെ ഹെല്‍മെറ്റ് വെച്ച് ഓടോറിക്ഷ ഡ്രൈവര്‍മാര്‍. എണ്ണപ്പാറ മുക്കുഴിയിലെ ഓടോറിക്ഷ ഡ്രൈവര്‍മാരാണ് പാര്‍കിംഗ് സ്ഥലത്ത് ഹെല്‍മെറ്റ് ധരിച്ച് കാത്തിരിക്കുന്നത്.
       
Autorickshaw | പണി പാതിവഴിയിലായ റോഡില്‍ നിന്നും കല്ലുകള്‍ തെറിച്ച് പരുക്കേറ്റതോടെ ഹെല്‍മെറ്റ് വെച്ച് ഓടോറിക്ഷ ഡ്രൈവര്‍മാര്‍

എടത്തോട് നിന്നും മുക്കുഴിയിലേക്ക് പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയില്‍ ഉള്‍പ്പെടുത്തി 325 ലക്ഷം രൂപ ചിലവഴിച്ച് റോഡ് നിര്‍മിച്ചിരുന്നു. എന്നാല്‍ മുക്കുഴി ജന്‍ക്ഷന്‍ വരെ 125 മീറ്റര്‍ ബാക്കി വരുന്ന റോഡില്‍ ജില്ലാ പഞ്ചായത് 30 ലക്ഷം രൂപ ചിലവഴിച്ച് കലുങ്കും ഓവുചാലും നിര്‍മിക്കുകയും ടാറിങ് നടത്തിവരികയുമാണ്..

കലുങ്കിന്റെയും ഓവുചാലിന്റെയും പണി പൂര്‍ത്തിയായിട്ടുണ്ടെങ്കിലും മഴക്കാലമായതിനാല്‍ ടാറിങ് പ്രവൃത്തി നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടോം ബേളൂര്‍ എണ്ണപ്പാറ വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കലുങ്കിന് സമീപത്തും കുറച്ച് ഭാഗം റോഡിലും ടാറിങ് പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
             
Autorickshaw | പണി പാതിവഴിയിലായ റോഡില്‍ നിന്നും കല്ലുകള്‍ തെറിച്ച് പരുക്കേറ്റതോടെ ഹെല്‍മെറ്റ് വെച്ച് ഓടോറിക്ഷ ഡ്രൈവര്‍മാര്‍

ഈ റോഡില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കല്ല് തെറിക്കുന്നുണ്ടെന്ന പരാതി ഉണ്ടായിട്ടുണ്ടെന്നും പഞ്ചായത് മെമ്പര്‍ സമ്മതിച്ചു. ടാറിങ് പ്രവൃത്തി അടിയന്തരമായി നടത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. മുക്കുഴിയിലെ ജിജോ പകലോമറ്റത്തിന്റെ ഓടോറിക്ഷയിലേക്കാണ് വാഹനം കടന്നുപോകുബോള്‍ കഴിഞ്ഞ ദിവസം കല്ല് തെറിച്ചത്. കല്ല് തെറിച്ചു വീണ് ഓടോറിക്ഷയുടെ ചില്ല് തകരുകയും മുഖത്ത് പരുക്കേല്‍ക്കുകയും ചെയ്തതായി ജിജോ പറഞ്ഞു.
        
Autorickshaw | പണി പാതിവഴിയിലായ റോഡില്‍ നിന്നും കല്ലുകള്‍ തെറിച്ച് പരുക്കേറ്റതോടെ ഹെല്‍മെറ്റ് വെച്ച് ഓടോറിക്ഷ ഡ്രൈവര്‍മാര്‍

അപകടം പറ്റാതിരിക്കാനും അധികൃതരെ പ്രതിഷേധം അറിയിക്കുന്നതിനുമാണ് ഹെല്‍മെറ്റ് ധരിച്ചതെന്ന് മുക്കുഴിയിലെ ഓടോറിക്ഷ ഡ്രൈവര്‍മാര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. റോഡ് ടാറിങ് പ്രവൃത്തി നടത്തിയില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാനാണ് നാട്ടുകാരുടെയും തീരുമാനമെന്ന് പ്രദേശവാസിയായ റോയ് ജോസഫും പറഞ്ഞു.

Keywords: Autorickshaw, Malayalam News, Kotom Belur, Kerala News, Kasaragod News, Accident, Road Damage, Poor road: Autorickshaw drivers wear helmets.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia