city-gold-ad-for-blogger
Aster MIMS 10/10/2023

പാലക്കൊമ്പുകളില്‍ മണ്‍ചിരാതുകള്‍ തെളിയിച്ച് അവര്‍ വിളിച്ചു...'പൊലിയന്ദ്രാ...'

കാഞ്ഞങ്ങാട്: (www.kasargodvartha.com 28/10/2016) സ്വാതന്ത്ര്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള ബലിദാനമാണ് മഹാബലിയുടേതെന്നും ബലിസങ്കല്‍പ്പത്തെ പ്രത്യാനയിക്കാനുള്ള ഏത് ആഘോഷവും ശ്രേഷ്ഠമാണെന്നും പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ സാഹിത്യവേദിയും ഫോക്‌ലോര്‍ ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച പൊലിയന്ദ്രം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി സാഹിത്യവേദി സംഘടിപ്പിക്കുന്ന പൊലിയന്ദ്രം ചടങ്ങ് ചരിത്രത്തെ തിരിച്ചിടുന്ന മുഹൂര്‍ത്തമാണെന്നും ചിങ്ങമാസത്തിലെ ഓണമല്ല, തുലാമാസത്തിലെ ദീപാവലി ദിവസം നടക്കുന്ന പൊലിയന്ദ്രമാണ് യഥാര്‍ത്ഥ ഓണമെന്നും ഇത്തരം നാട്ടുനന്മകളെ തിരിച്ചറിയുകയും പ്രതിരോധ പ്രവര്‍ത്തനമെന്ന നിലയില്‍ പ്രതീകാത്മകമായി വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിന്‍സിപ്പാള്‍ ഡോ. പി വി പുഷ്പജ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, വി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്ലോറിന്‍ സ്വാഗതവും ഡോ. ഷീജ കെ പി നന്ദിയും പറഞ്ഞു. പാലക്കൊമ്പുകളില്‍ വെച്ച മണ്‍ചിരാതുകളില്‍ വിളക്ക് വെച്ചാണ് സന്തോഷ് ഉദ്ഘാടനം ചെയ്തത്.
പാലക്കൊമ്പുകളില്‍ മണ്‍ചിരാതുകള്‍ തെളിയിച്ച് അവര്‍ വിളിച്ചു...'പൊലിയന്ദ്രാ...'


Keywords: Kasaragod, Kerala, Nehru-college, Celebration, Sahithya Vedi, Poliyandram program conducted in Nehru college.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL