Election | രാഷ്ട്രീയപാര്‍ടികളും യുവജന വിദ്യാര്‍ഥി വിഭാഗം സംഘടനകളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം
Apr 1, 2024, 18:28 IST
കാസര്‍കോട്: (KasargodVartha) രാഷ്ട്രീയപ്പാര്‍ട്ടികളും അവയുടെ യുവജന വിദ്യാര്‍ത്ഥി വിഭാഗം സംഘടനകളും പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കൂടിയായ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് അറിയിച്ചു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ യുവജന / വിദ്യാര്‍ത്ഥി വിഭാഗം സംഘടനകളും വ്യാപകമായി പൊതു സ്ഥലത്തും സ്വകാര്യ സ്ഥലങ്ങളില്‍ അനുമതിയില്ലാതെയും പോസ്റ്ററുകളും ബാനറുകളും പെയിന്റിങ്ങുകളും കൊടികളും ഉപയോഗിച്ച് ഇലക്ഷന്‍ പ്രചാരണ പ്രക്രിയയില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം 16.2.1(i), 6.2.1(ii) എന്നിവ പ്രകാരം ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. പ്രസാധകരുടെയോ, പബ്ലിഷറുടെയോ പേരോ അഡ്രസ്സോ ഇല്ലാതെ പോസ്റ്ററുകളോ ലഘു ലേഖകളോ പ്രിന്റ് ചെയ്യുന്നത് RPA Act സെക്ഷന്‍ 127 A പ്രകാരം പ്രകാരം പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്.
പൊതുസ്ഥലത്ത് യാതൊരു കാരണവശാലും ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ല. സ്വകാര്യ ഇടങ്ങളില്‍ വ്യക്തിയുടെ സമ്മതത്തോട് കൂടി മാത്രമേ ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. ഇത് സംബന്ധിച്ച് സ്വകാര്യ വ്യക്തികളുടെ അനുമതിപത്രം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതുമാണ്. പൊതു സ്ഥലത്ത് സ്ഥാപിച്ച കൊടി തോരണങ്ങള്‍ ഉള്‍പ്പെടയുള്ള എല്ലാ ഇലക്ഷന്‍ പ്രചരണ സാമഗ്രികളും അടിയന്തിരമായി ബന്ധപ്പെട്ടവര്‍ നീക്കേണ്ടതാണ്. സംഘടനയുടെ പേരിലുള്ള ബാനറും കൊടിയും ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കും വിധം സൗജന്യ വിതരണം നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എം.സി.സി മാന്വല്‍ 16.2.1(i) പ്രകാരം ഗവണ്‍മെന്റ് സ്ഥാപനത്തിന്റെ കോമ്പൗണ്ടില്‍ ബാനല്‍, കൊടി എന്നിവ പ്രദര്‍ശിപ്പിക്കുന്നതും എം.സി.സി മാന്വല്‍ 16.2.1(iv) b പ്രകാരം വാണിജ്യ വാഹനങ്ങളില്‍ അനുമതി ഇല്ലാതെ കൊടി സ്റ്റിക്കര്‍ എന്നിവ സ്ഥാപിക്കല്‍ എന്നതും പൊരുമാറ്റ ചട്ട ലംഘനമാണ്.
ഇത്തരം പ്രവര്‍ത്തികളാലുള്ള പൊരുമാറ്റച്ചട്ട ലംഘനം 1951 ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം 171 H പ്രകാരവും വ്യവസ്ഥ ചെയ്തിട്ടുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ യുവജന / വിദ്യാര്‍ഥി / വനിതാ വിഭാഗങ്ങളുടെയും നേതാക്കള്‍ പ്രവര്‍ത്തകരെ ഇതു സംബന്ധിച്ച് ബോധവത്ക്കരിക്കുകയും പൊരുമാറ്റച്ചട്ട ലംഘനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനും പങ്കാളികളാകണമെന്ന് പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

2024 പൊതു തെരഞ്ഞെടുപ്പ്; ഏപ്രില്‍ നാലിന് വൈകുന്നേരം മൂന്ന് വരെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കും
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദ്ദേശപത്രിക ഏപ്രില്‍ നാലിന് വൈകുന്നേരം മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ പേര്‍ ഒന്നിച്ച് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതത് ദിവസം രാവിലെ 10 മണിയ്ക്ക് ജില്ലാ കളക്ടര്‍ & ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ ചേമ്പറിന് മുന്നില്‍ സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ്പ് ഡെസ്‌കില്‍ ടോക്കണ്‍ നല്‍കുന്നതായിരിക്കും. സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശകന്‍ നാമനിര്‍ദ്ദേശപത്രിക സഹിതം ഹാജരായി ടോക്കണ്‍ കൈപ്പറ്റണമെന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരിയായ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Political Parties, Youth Student Organizations, Follow, Election Code, Sub Collector, Kasargod News, Sufian Ahmed, Political parties and youth student organizations to strictly follow the election code of conduct, says Sub Collector Sufian Ahmed.