city-gold-ad-for-blogger
Aster MIMS 10/10/2023

Vaccine | സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ച് ജനമധ്യത്തിലേക്ക്; പോളിയോ വാക്സിൻ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായ ഹകീം കമ്പാറിന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രശംസ

മഞ്ചേശ്വരം: (KasargodVartha) പോളിയോ വാക്സിൻ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായ ഹകീം കമ്പാറിന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേരിട്ടുള്ള പ്രശംസ. മൊഗ്രാൽ പുത്തൂർ കമ്പാർ സ്വദേശിയും പൊതു പ്രവർത്തകനും മഞ്ചേശ്വരം ആരോഗ്യ വകുപ്പ് ജീവനക്കാരനും പോളിയോ രോഗ ബാധിതനുമായ ഹകീം കമ്പാർ പോളിയോ രോഗ വിമുക്ത യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ 20 വർഷത്തോളം വാക്സിൻ വിമുഖത കാണിക്കുന്നവരോട് വീട് വിടാന്തരം കയറി ഇറങ്ങി തന്റെ അനുഭവങ്ങൾ വിവരിക്കുകയും വാക്സിൽ നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

Vaccine | സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ച് ജനമധ്യത്തിലേക്ക്; പോളിയോ വാക്സിൻ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായ ഹകീം കമ്പാറിന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രശംസ

വാക്സിൻ വിമുഖത കാട്ടുന്നവരോട് ഹകീമിന് പറയാനുണ്ടായത് സ്വന്തം ജീവിതം തന്നെയായിരുന്നു. അറിവില്ലായ്‌മ കൊണ്ട് മാതാപിതാക്കൾ കുത്തിവെപ്പൊന്നും നൽകാത്തതും അതുകൊണ്ട് പോളിയോ രോഗം പിടിപ്പെടുകയും വലത് കാലിനെ ബാധിക്കുകയും ചെയ്ത കാര്യങ്ങളൊക്കെ വിവരിക്കുമ്പോൾ ജനങ്ങൾ അത് ഉൾക്കൊണ്ടു. ഇതിലൂടെ ഒരുപാട് കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് ഹകീം പ്രചോദനമാവുകയും ചെയ്തു.

Vaccine | സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ച് ജനമധ്യത്തിലേക്ക്; പോളിയോ വാക്സിൻ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായ ഹകീം കമ്പാറിന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രശംസ

മിഷൻ ഇന്ദ്രധനൂഷ് സമ്പൂർണ വാക്സിൻ യജ്ഞത്തിന്റെ ഭാഗമായി അജ്ഞതയും അറിവില്ലായ്മയും മൂലം വിമുഖത കാണിക്കുന്നവർക്കായി ഹകീം കമ്പാറിന്റെ അനുഭവങ്ങൾ വിവരിച്ചു കൊണ്ടുള്ള ഹ്രസ്വ വീഡിയോ ആരോഗ്യവകുപ്പിന്റെ മാസ് മീഡിയ കേരളത്തിലുടനീളം പ്രചരിപ്പിച്ചിരുന്നു. മംഗൽപാടി താലൂക് ആശുപത്രി സന്ദർശനത്തിലെത്തിയപ്പോഴാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഹകീം കമ്പാറിനെ പ്രവർത്തനങ്ങളെ നേരിട്ട് പ്രശംസിച്ചത്. തുടർന്നും സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് ഹകീം കമ്പാർ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Manjeswar, Vaccine, Awareness, Health Minister, Kambar, Campaign, Health Minister, Health Department, Mass Media, Polio Vaccine Awareness Campaign: Health Minister Appreciates Hakeem Kambar.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL