city-gold-ad-for-blogger

വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അതീവജാഗ്രതയ്ക്ക് ശക്തമായ സംവിധാനങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 03.04.2014)   ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്‌ന ബാധിത ബൂത്തുകളില്‍ അര്‍ദ്ധ സൈനിക വിഭാഗവും, കൂടുതല്‍ പോലീസ് സേനാംഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ടാകും. പോളിംഗ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും. പ്രശ്‌നബാധിത ബൂത്തുകളെ ക്രിറ്റിക്കല്‍, വള്‍ണറബിള്‍, സെന്‍സിറ്റീവ് എന്നീ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഈ ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനത്തിനായി, വെബ് ക്യാമറകളും സജ്ജികരിക്കും.

വോട്ട് ചെയ്യുന്നത് ഒഴികെ വോട്ടെടുപ്പിലെ മറ്റെല്ലാ നടപടിക്രമങ്ങളും തത്സമയം ഇന്റെര്‍നെറ്റില്‍ ലഭ്യമാക്കും. ബൂത്തുകളില്‍ മൈക്രോഒബ്‌സര്‍വര്‍ പൂര്‍ണ്ണസമയവും നിരീക്ഷണം നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ മൈക്രോഒബ്‌സര്‍വര്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനെ അറിയിക്കും.  റീ പോളിംഗ് ആവശ്യമെങ്കില്‍ പൊതുനിരീക്ഷകന്റെ ശുപാര്‍ശ പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നത്.

വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അതീവജാഗ്രതയ്ക്ക് ശക്തമായ സംവിധാനങ്ങള്‍ സ്വതന്ത്രവും നിര്‍ഭയവും, നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ്  ഉറപ്പ് വരുത്താന്‍, പോളിംഗ് സ്റ്റേഷനുകളില്‍ അതീവജാഗ്രത പുലര്‍ത്തുന്നതിനുളള ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ്  ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Protest, Poling Booth, Web Camera, Kasaragod, Kerala, Police, Video, Security, Military.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia