Honored | കാക്കിക്കുള്ളിലെ നന്മ! കാറിന്റെ ടയര്‍ പഞ്ചറായി റോഡില്‍ കുടുങ്ങിയ കുടുംബത്തിന് തുണയായ പൊലീസുകാരന് ആദരവ്; സമൂഹത്തിന് മാതൃകയെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ
May 14, 2023, 17:23 IST
കാസര്‍കോട്: (www.kasargodvartha.com) കാറിന്റെ ടയര്‍ പഞ്ചറായി പൊരിവെയിലില്‍ റോഡില്‍ കുടുങ്ങിയ കുടുംബത്തിന് തുണയായ പൊലീസുകാരന് ആദരവ്. കാസര്‍കോട് ട്രാഫിക് സര്‍കിളില്‍ ഉദ്യോഗസ്ഥനായ ചെറുവത്തൂര്‍ സ്വദേശി കെ മഹേഷ് കുമാറിനെയാണ് അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ അനുമോദിച്ചത്. ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് ഒരു കുടുംബം സഞ്ചരിച്ച കാര്‍ കാസര്‍കോട് പ്രസ് ക്ലബ് ജന്‍ക്ഷനില്‍ പഞ്ചറായത്.
കുടുംബത്തിനരികിലേക്ക് എത്തി മഹേഷ് കുമാര്‍ സ്വയം ടയര്‍ മാറ്റിക്കൊടുക്കുകയായിരുന്നു. മഹേഷ് കുമാറിന്റെ പ്രവൃത്തി പൊരിവെയിലില്‍ കുടുങ്ങിയ കുടുംബത്തിന് വലിയൊനുഗ്രഹമായി. പൊലീസുകാരന് നന്ദി പറഞ്ഞാണ് കുടുംബം യാത്ര തുടര്‍ന്നത്. അലയന്‍സ് ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മഹേഷ് കുമാറിനെ പൊന്നാടയണിച്ച് ആദരിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു.
പൊലീസിന് മാത്രമല്ല മൊത്തം സമൂഹത്തിനു തന്നെ മാതൃകയാണ് മഹേഷ് കുമാറിന്റെ പ്രവര്‍ത്തനമെന്ന് എന്‍എ നെല്ലിക്കുന്ന് പറഞ്ഞു. നൗശാദ് ബായിക്കര അധ്യക്ഷത വഹിച്ചു. സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. ഹനീഫ് പി എം, അന്‍വര്‍ കെ ജി, ശാഫി എ നെല്ലിക്കുന്ന്, എം പി ജില്‍ ജില്‍, അനസ് ഖലീജ്, നാസിര്‍ ലീന്‍, ശംസീര്‍ ആമസോണിക്‌സ്, ശംസീര്‍ എന്നിവര്‍ സംസാരിച്ചു. സിറാജുദ്ദീന്‍ മുജാഹിദ് നന്ദി പറഞ്ഞു.

Keywords: Kasaragod News, Kerala News, Malayalam News, Police, Policeman honored for helping family in road.
< !- START disable copy paste --> 