city-gold-ad-for-blogger

നഗരത്തിലെ പൂവാല ശല്യത്തിനെതിരെ കർശന നടപടികളുമായി പൊലീസ്; രണ്ട് ദിവസത്തിനിടെ 5 പേരെ പിടികൂടി

കാസർകോട്: (www.kasargodvartha.com 19.03.2022) നഗരത്തിലെ പൂവാല ശല്യത്തിനെതിരെ കർശന നടപടികളുമായി പൊലീസ്. രണ്ട് ദിവസത്തിനിടെ അഞ്ച് പേരെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു. തുടർന്നും പരിശോധനകൾ കർശനമാക്കാനും ശക്തമായ നടപടികൾ സ്വീകരിക്കാനുമാണ് കാസർകോട് ടൗൺ പൊലീസിന്റെ തീരുമാനം.
                                      
നഗരത്തിലെ പൂവാല ശല്യത്തിനെതിരെ കർശന നടപടികളുമായി പൊലീസ്; രണ്ട് ദിവസത്തിനിടെ 5 പേരെ പിടികൂടി

വിദ്യാർഥിനികളെ ശല്യം ചെയ്യൽ, അടിയുണ്ടാക്കൽ തുടങ്ങി പൂവാല - സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ നടപടിയുണ്ടാവും. പെൺകുട്ടികളോട് മോശമായി പെരുമാറുന്നവരുടെ എണ്ണം കൂടുന്നുവെന്ന പരാതികൾക്കിടെയാണ് പൊലീസ് നടപടി.

പൂവാല ശല്യം തടയുന്നതിന് ബസ് സ്റ്റാന്‍ഡുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തും.

Keywords: News, Kerala, Kasaragod, Police, Top-Headlines, Arrest, Students, Complaint, Harassment, Harass Students, Police take action against those who harass students.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia