Arrested | കാറിൽ കടത്തിയ 26,000 ലധികം പാകറ്റ് നിരോധിത പാൻമസാലകൾ പിടികൂടി; 2 പേർ അറസ്റ്റിൽ; 'പ്രതികൾ സ്‌കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് വിൽപന നടത്തുന്നവർ'
Feb 8, 2024, 12:15 IST
കാസർകോട്: (KasargodVartha) കാറിൽ കടത്തിയ നിരോധിത പാൻമസാലകൾ കാസർകോട് ടൗൺ പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. യുപി സ്വദേശിയും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ സുനിൽ ചൗഹാൻ (26), ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിലെ മുഹമ്മദ് ഹനീഫ് (56) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ അടുകത്ബയൽ ദേശീയ പാതയിലാണ് പാൻമസാല വേട്ട നടത്തിയത്. കെഎൽ 84 ബി 2164 നമ്പർ ഇനോവ കാറിൽ 24 ചാക്കുകളിൽ നിന്നായി 26,967 പാൻമസാല പാകറ്റുകളാണ് പിടികൂടിയത്. സ്‌കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് പാൻമസാല വിൽപന നടത്തുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. എസ്ഐ പി പി അഖിൽ, സിപിഒമാരായ അജയ് വിൽസൺ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.