city-gold-ad-for-blogger

രാത്രി കാല കർഫ്യു നിലവിൽ വരുന്ന തിങ്കളാഴ്ച മുതൽ നഗരത്തിൽ കർശന പരിശോധനകളെന്ന് പൊലീസ്; കടകൾ 10 മണിക്ക് മുമ്പേ അടക്കണം; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ

കാസർകോട്: (www.kasargodvartha.com 29.08.2021) സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യു നിലവിൽ വരുന്ന സാഹചര്യത്തിൽ കാസർകോട് നഗരത്തിൽ കർശന പരിശോധനകൾക്കൊരുങ്ങി പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് കാസർകോട് പൊലീസ് ഇൻസ്‌പെക്ടർ പി അജിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

 
 രാത്രി കാല കർഫ്യു നിലവിൽ വരുന്ന തിങ്കളാഴ്ച മുതൽ നഗരത്തിൽ കർശന പരിശോധനകളെന്ന് പൊലീസ്; കടകൾ 10 മണിക്ക് മുമ്പേ അടക്കണം; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ



ഹോടെൽ അടക്കുള്ള എല്ലാ കടകളും 10 മണിക്ക് മുമ്പായി അടക്കണമെന്ന് അദ്ദേഹം പറഞ്ഞു. 10 മണിക്ക് ശേഷവും കടകൾ തുറന്നിടുന്നവർക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ എടുക്കും. എല്ലാ വ്യാപാര, വ്യവസായ സ്ഥാപന ഉടമകളും ഇക്കാര്യത്തിൽ സഹകരിക്കണം. വാഹനങ്ങളുമായി അനാവശ്യമായി കറങ്ങാൻ അനുവദിക്കില്ല. ഇത്തരക്കാർക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച സമ്പൂർണ ലോക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. കർശന പരിശോധനകളാണ് വിവിധ സ്ഥലങ്ങളിലായി നടന്നത്.
 

Keywords:  Kerala, Kasaragod, News, Police, Curfew, Kasargod Vartha, Shop, Fine, Lockdown, Police says that there will be strict instructions in town from Monday.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia