city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Turf Ground | വിദ്യാർഥികൾ ടർഫ് മൈതാനങ്ങളിൽ വൈകീട്ട് ഏഴ് മണിവരെ മാത്രം കളിച്ചാൽ മതിയെന്ന് പൊലീസ്; നിരീക്ഷണം ശക്തമാക്കി

കാഞ്ഞങ്ങാട്: (KasargodVartha) പരീക്ഷ കാലമായതിനാൽ 18 വയസിന് താഴെ പ്രായമുള്ള വിദ്യാർഥികൾ ടർഫ് മൈതാനങ്ങളിൽ വൈകുന്നേരം ഏഴു മണിവരെ മാത്രം കളിച്ചാൽ മതിയെന്ന് പൊലീസ്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ടർഫ് മൈതാന ഉടമകളുടെ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.

Turf Ground | വിദ്യാർഥികൾ ടർഫ് മൈതാനങ്ങളിൽ വൈകീട്ട് ഏഴ് മണിവരെ മാത്രം കളിച്ചാൽ മതിയെന്ന് പൊലീസ്; നിരീക്ഷണം ശക്തമാക്കി

സ്റ്റേഷനിൽ റിപോർട് ചെയ്യുന്ന കേസുകളിൽ വിദ്യാർഥികൾ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് ഇൻസ്‌പെക്ടർ എം പി ആസാദിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. രാത്രി കാലങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നതും നിയമലംഘനം നടത്തുന്നതും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

Turf Ground | വിദ്യാർഥികൾ ടർഫ് മൈതാനങ്ങളിൽ വൈകീട്ട് ഏഴ് മണിവരെ മാത്രം കളിച്ചാൽ മതിയെന്ന് പൊലീസ്; നിരീക്ഷണം ശക്തമാക്കി

ഇത്തരം വിദ്യാർഥികൾക്കെതിരെയും കൂട്ടു നിൽക്കുന്ന രക്ഷിതാക്കൾക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി എം പി വിനോദ്, ഇൻസ്‌പെക്ടർ എം പി ആസാദ് എന്നിവർ പറഞ്ഞു. രാത്രികാലങ്ങളിൽ കളിക്കാനെന്ന പേരും പറഞ്ഞ് വീടുവിട്ടുറങ്ങി വിദ്യാർഥികൾ ലഹരിമാഫിയയുടെ പിടിയിലകപ്പെടാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

Keywords: Turf Grounds, Police, Malayalam News, Kasaragod, Kerala, Ground, Student, Police, Hosdurg, Police said that students are allowed to play on the turf grounds only till 7 pm.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia