പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയത് പോലീസ്
Jun 26, 2020, 23:02 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 26.06.2020) പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയത് പോലീസ്. വ്യാഴാഴ്ച ചെമ്മനാട് പാലിച്ചിയടുക്കം നെച്ചിപ്പടുപ്പിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപോയ ചേരൂരിലെ അഹ്മദിന്റെ മകന്‍ മുഹമ്മദ് ഫിറോസിനെ (19)യാണ് മേല്‍പ്പറമ്പ് എസ്.ഐ.പത്മനാഭന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷേഷ്, രജ്ഞിത്ത് എന്നിവര്‍ രക്ഷപ്പെടുത്തിയത്.
പോലീസ് ജീപ്പ് ഇതുവഴി പോകുന്നത് കണ്ടാണ് ഒപ്പം കുളിച്ചു കൊണ്ടിരുന്ന ചെങ്കളയിലെ അഹ്മദ് മന്‍സൂര്‍ (19), അഞ്ചാംമൈല്‍ കനിയടുക്കത്തെ ഇസ്ബാഹ് റഹ്മാന്‍ (19), ചെങ്കള റഹ്മത്ത് നഗറിലെ മുഹമ്മദ് സഫീര്‍ (20), റഹ്മത്ത് നഗറിലെ മുഹമ്മദ് ഫയാസ് (19), റഹ്മത്ത് നഗറിലെ അജീര്‍ മുഹമ്മദ് ഹനീഫ് (19) എന്നിവര്‍ നിലവിളിച്ചു കൊണ്ട് പോലീസിനെ വിവരമറിയിച്ചത്.
ജീപ്പ് നിര്‍ത്തിയ ഉടനെ പോലീസുകാരനായ രഞ്ജിത്ത് യൂണിഫോമില്‍ തന്നെ കുളത്തില്‍ ചാടുകയായിരുന്നു. മൂന്ന് നാല് തവണ മുങ്ങിയിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിയാതായതോടെ ഒപ്പമുള്ളവര്‍ നിലവിളിച്ചു. ഒടുവില്‍ കുളത്തിന്റെ അടിത്തട്ടില്‍ നിന്ന് പൊക്കിയെടുത്ത് കരക്കെത്തിച്ച് കൃത്രിമ ശ്വാസം നല്‍കി ദേളി എച്ച്.എന്‍.സി. ആശുപത്രിയെത്തിച്ച് ചികിത്സ നടത്തിയപ്പോഴാണ് യുവാവിന് ബോധം തിരിച്ച് കിട്ടിയത്.
പോലീസുകാരന്‍ രജ്ഞിത്തിന്റെ അവസരോചിത ഇടപെടലും ധൈര്യവുമാണ് യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചത്. യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് പോലീസിനും അഭിമാനമായി മാറുകയും ചെയ്തു.
നാട്ടുകാരില്‍ നിന്നും പോലീസിന് വലിയ അഭിനന്ദനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Keywords: Kasaragod, Melparamba, Kerala, News, Saved, Police, Helping hands, Police rescued a 19 year old boy from the pond