city-gold-ad-for-blogger

നഗരത്തിലെ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും പോലീസ് നീക്കം ചെയ്തുതുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 19.10.2017) നഗരത്തില്‍ ഗതാഗത തടസം സൃഷ്ടിക്കുന്ന വിധത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും പോലീസ് നീക്കം ചെയ്തു തുടങ്ങി. ഗതാഗത പ്രശ്‌നങ്ങളും അപകടങ്ങളും വര്‍ദ്ധിക്കാന്‍ ഇവ കാരണമാകുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി തുടങ്ങിയത്. ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലീസ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി സ്വീകരിക്കുന്നത്.

നഗരത്തിലെ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും പോലീസ് നീക്കം ചെയ്തുതുടങ്ങി

ഇതിനു പുറമെ വിവിധ കമ്പനികളുടെ പരസ്യ ബോര്‍ഡുകളും നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതത്തിന് തടസമാകുന്നുണ്ട്. താമസിയാതെ പരസ്യബോര്‍ഡുകളും പോലീസ് നീക്കം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Flex board, Action, Banner, Police removed flex boards and banners .

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia