ഗവ. കോളജ് പ്രിൻസിപൽ ഇൻ ചാർജ് കാലുപിടിപ്പിച്ചുവെന്ന പരാതി നൽകിയ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ
Nov 19, 2021, 13:54 IST
കാസർകോട്: (www.kasargodvartha.com 19.11.2021) കാസർകോട് ഗവ. കോളജ് പ്രിൻസിപൽ ഇൻ ചാർജ് കാലുപിടിപ്പിച്ചു എന്ന പരാതി നൽകിയ വിദ്യാർഥിക്കെതിരെ കാസർകോട് വനിതാ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സനദിനെതിരെയാണ് കേസ്. കോളജ് അധികൃതരാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന 354 വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
പ്രിൻസിപൽ തന്നെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചതായി മുഹമ്മദ് സനദ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. പ്രിൻസിപൽ വിദ്യാർഥിയെ കൊണ്ട് മൂന്ന് തവണ കാലു പിടിപ്പിച്ചതായും കോളജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാൽ പിടിക്കണമെന്ന് പറഞ്ഞതായും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആരോപിച്ചിരുന്നു.
എന്നാൽ കോവിഡ് പ്രോടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ വന്നിരുന്നുവെന്നും വിദ്യാർഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നുവെന്നുമായിരുന്നു പ്രിൻസിപലിന്റെ വിശദീകരണം. പി കെ നവാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അപകീർത്തിപരമായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയും ഇത് സാമൂഹ്യ മാധ്യമങ്ങളിൽ മോശമായ കമന്റുകളോടെ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും പ്രിൻസിപൽ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Police, Case, Registration, Student, Complaint, govt. College, Top-Headlines, Police registered case against student who lodged complaint against college principal in charge.
< !- START disable copy paste --> 