city-gold-ad-for-blogger

റിയൽ എസ്റ്റേറ്റ് തട്ടിപ്പ് സംഭവത്തിൽ ഇരയായ വീട്ടമ്മയെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി; നാല് പേർക്കെതിരെ കേസ്

കാസർകോട്: (www.kasargodvartha.com 08.09.2021) റിയൽ എസ്റ്റേറ്റ് തട്ടിപ്പ് സംഭവത്തിൽ ഇരയായ വീട്ടമ്മയെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. നാല് പേർക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലിസ് കേസെടുത്തു. ബീഫാത്വിമയുടെ പരാതിയിൽ സത്താര്‍, ഇയാളുടെ ഭാര്യ സാജിദ, കണ്ടാലറിയാവുന്ന രണ്ട് പേർ എന്നിവർക്കെതിരെയാണ് കേസ്. ബീഫാത്വിമ ആശുപത്രിയിൽ ചികിത്സ തേടി.

  
റിയൽ എസ്റ്റേറ്റ് തട്ടിപ്പ് സംഭവത്തിൽ ഇരയായ വീട്ടമ്മയെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി; നാല് പേർക്കെതിരെ കേസ്



ആലംപാടി ബാഫഖി നഗറിൽ വീട് നൽകി വഞ്ചിച്ചതായി ബീഫാത്വിമ സത്താറിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഏജൻ്റുമാർ മുഖേന ലക്ഷങ്ങൾ അഡ്വൻസ് വാങ്ങുകയും എഗ്രിമെൻ്റ് ആവശ്യപ്പെട്ടാൽ ലോക്ഡൗണാണ് അത് കഴിഞ്ഞ ഉടനെ എഗ്രിമെൻ്റോ, ആധാരമെഴുത്തോ എന്ത് വേണമെങ്കിലും ചെയ്ത് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഘട്ടം ഘട്ടമായി വീടിന് പറഞ്ഞുറപ്പിച്ച തുകയുടെ 75 ശതമാനം വരെ ഒരോ കാരണങ്ങൾ പറഞ്ഞ് കൈക്കലാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

സത്താറിന്റെ വീടിന് മുന്നിൽ ബീഫാത്വിമയും കുടുംബവും കഴിഞ്ഞ ഒരു മാസത്തിലധികമായി സമരം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് സമരം കഴിഞ്ഞ് പോകുന്നതിനിടെ പാതയോരത്ത് വച്ച് സത്താറും ഭാര്യയും ഇവരുടെ ബന്ധുക്കളായ രണ്ടു പേരും തടഞ്ഞുവെക്കുകയും വസ്ത്രത്തിൽ പിടിച്ച് വലിക്കുകയും വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.


Keywords: Kasaragod, News, Kerala, Police, Case, Lockdown, Top-Headlines, House, Fraud, Wife, Police registered case against 4 persons.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia