city-gold-ad-for-blogger

പിടികിട്ടാപ്പുള്ളിയെ തേടി വീട്ടിലെത്തി; അറിഞ്ഞത് മരണവിവരം; കുടുംബത്തെ ആശ്വസിപ്പിച്ച് പൊലീസ്

ഉപ്പള: (www.kasargodvartha.com 05.12.2021) പിടികിട്ടാപ്പുള്ളിയെ തേടി വീട്ടിലെത്തിയ പൊലീസിന് അറിഞ്ഞത് ഒരാഴ്ച മുമ്പ് ഇയാൾ മരണപ്പെട്ടെന്ന വിവരം. ഒടുവിൽ കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേർന്ന് ആശ്വസിപ്പിച്ച് പൊലീസ് മടങ്ങി.

  
പിടികിട്ടാപ്പുള്ളിയെ തേടി വീട്ടിലെത്തി; അറിഞ്ഞത് മരണവിവരം; കുടുംബത്തെ ആശ്വസിപ്പിച്ച് പൊലീസ്





മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ 52 കാരനെ തേടിയാണ് ശ്രീകണ്ഠപുരം പ്രിൻസിപൽ എസ് ഐ സുബീഷ് മോനും എ എസ് ഐ പ്രേമരാജനും കാസർകോട്ടെത്തിയത്. ശ്രീകണ്ഠപുരത്തും വളപ്പട്ടണത്തുമായി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. 2006 ൽ കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

പടന്നയിലെ ഒരു ഹോടെലിൽ ഇയാൾ ഉണ്ടാവുമെന്ന് സംശയിച്ച് എത്തിയപ്പോൾ വീട്ടിലാണെന്ന വിവരമാണ് അവിടെ നിന്ന് ലഭിച്ചത്. തുടർന്നാണ് വീട്ടിലെത്തിയത്. എന്നാൽ ഇയാൾ മരണപ്പെട്ടെന്ന വിവരം സങ്കടത്തോടെ വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഒടുവിൽ മരണപ്പെട്ട കാര്യവും ഉറപ്പുവരുത്തി വീട്ടുകാരെയും സാന്ത്വനിപ്പിച്ച് പൊലീസ് മടങ്ങി. മരണപ്പെട്ടതായുള്ള റിപോർട് കോടതിയിലും പൊലീസ് സമർപിച്ചു.


Keywords:  Uppala, Kasaragod, Kerala,  News, Top-Headlines, Police, Investigation, Death, Court, Police reached house for accused, they came to know that he was dead.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia