city-gold-ad-for-blogger

Police Raid | കെ വിദ്യയുടെ തൃക്കരിപ്പൂരിലെ പൂട്ടിയിട്ട വീട്ടിൽ പൊലീസിന്റെ റെയ്‌ഡ്‌; പരിശോധന അയൽവീട്ടിൽ ഏൽപിച്ച താക്കോൽ ഉപയോഗിച്ച് തുറന്ന്

തൃക്കരിപ്പൂർ: (www.kasargodvartha.com) മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി അധ്യാപക ജോലി നേടാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ കെ വിദ്യയുടെ വീട്ടിൽ പൊലീസിന്റെ റെയ്‌ഡ്‌. തൃക്കരിപ്പൂർ മണിയനോടിയിലെ വീട്ടിൽ രാവിലെ 11.45 മണിയോടെയാണ് നീലേശ്വരം പൊലീസ് എത്തിയത്. പിന്നാലെ എസ്ഐ കെ സലീമിന്റെ നേതൃത്വത്തിലുള്ള അഗളി പൊലീസ് സംഘവും തൃക്കരിപ്പൂരിൽ എത്തിയിട്ടുണ്ട്. കോടതിയുടെ സെർച് വാറന്റ് ഉപയോഗിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്.

Police Raid | കെ വിദ്യയുടെ തൃക്കരിപ്പൂരിലെ പൂട്ടിയിട്ട വീട്ടിൽ പൊലീസിന്റെ റെയ്‌ഡ്‌; പരിശോധന അയൽവീട്ടിൽ ഏൽപിച്ച താക്കോൽ ഉപയോഗിച്ച് തുറന്ന്

വ്യാജ രേഖ വിവാദം ഉണ്ടായതോടെ വിദ്യയും വീട്ടുകാരും വീട് പൂട്ടി പോയിരുന്നു. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പമാണ് വിദ്യ താമസിക്കുന്നത്. താക്കോൽ അടുത്ത വീട്ടിൽ ഏൽപിച്ചാണ് ഇവർ പോയത്. ഒളിവിൽ പോയ വിദ്യയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ബന്ധുവിനെ വരുത്തിയാണ് അയൽവീട്ടിൽ ഏൽപിച്ച താക്കോൽ ഉപയോഗിച്ച് പൊലീസ് വീട് തുറന്നത്.

മഹാരാജാസ് കോളജ് പ്രിൻസിപലിന്റെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് എടുത്ത കേസ് അഗളി പൊലീസിന് കൈമാറുകയായിരുന്നു. അട്ടപ്പാടി ഗവ. കോളജ് പ്രിൻസിപൽ ഇൻ ചാർജ് ലാലി മോൾ വർഗീസും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അട്ടപ്പാടി ഗവ. കോളജിൽ മലയാളം വകുപ്പിൽ ഗസ്റ്റ് ലക്‌ചറർ തസ്തികയിലേക്ക് അഭിമുഖത്തിനാണ് വിദ്യ വ്യാജ പ്രവൃത്തി പരിചയ സർടിഫികറ്റ് ഹാജരാക്കിയതെന്നാണ് ആരോപണം.



2018 - 21 വർഷങ്ങളിൽ മഹാരാജാസ് കോളജിൽ അധ്യാപക ജോലിയിൽ പ്രവൃത്തി പരിചയം ഉണ്ടെന്ന് കാണിച്ച് മഹാരാജാസ് കോളജിന്റെ സീലും വൈസ് പ്രിൻസിപലിന്റെ ഒപ്പും ഉപയോഗിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയതെന്നാണ് കേസ്. വിദ്യ സമർപിച്ച സർടിഫികറ്റിൽ സംശയം തോന്നിയ കോളജ് അധികൃതർ മഹാരാജാസ് കോളജിൽ വിവരം അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന തട്ടിപ്പ് കഥ പുറത്തായത്. വ്യാജ സർടിഫികറ്റ് തയ്യാറാക്കാൻ വിദ്യയ്ക്ക് പുറമെ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിദ്യ പിടിയിലായാൽ മാത്രമേ അറിയാൻ കഴിയു.

Police Raid | കെ വിദ്യയുടെ തൃക്കരിപ്പൂരിലെ പൂട്ടിയിട്ട വീട്ടിൽ പൊലീസിന്റെ റെയ്‌ഡ്‌; പരിശോധന അയൽവീട്ടിൽ ഏൽപിച്ച താക്കോൽ ഉപയോഗിച്ച് തുറന്ന്

ഒളിവിൽ കഴിയുന്ന വിദ്യ ഇതുവരെ ഹൈകോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപിച്ചിട്ടില്ല. മുൻ‌കൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ വിദ്യ ആരംഭിച്ചതായാണ് സൂചന. താൻ അങ്ങനെയൊരു സർടിഫികറ്റ് കൈമാറിയിട്ടില്ലെന്നാണ് ഒളിവിൽ നിന്ന് വിദ്യ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ്, വിദ്യ ജോലി ചെയ്ത കരിന്തളം കോളജിലും പരിശോധന നടത്തിയിരുന്നു. വ്യാജ രേഖ ചമക്കൽ (ഐപിസി 468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ ((ഐപിസി 471), കുറ്റകരമായ വഞ്ചന ((ഐപിസി 420) തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഈ വർഷം കോളജിൽ നടന്ന അധ്യാപക നിയമനത്തിനും വിദ്യ വ്യാജ രേഖയുമായി എത്തിയിരുന്നുവെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Keywords: News. Kerala, Maharajas College, Karinthalam, Crime, Kaasragod, Police Raid, Police raid in K Vidya's house
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia