Public Harmony | പോലീസ്-ജന സൗഹാർദ്ദത്തിന് മുതൽക്കൂട്ടായി: അമ്പലത്തറയിൽ സ്നേഹസംഗമം നടത്തി

● പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
● ബേക്കൽ ഡിവൈഎസ്പി വി.വി. മനോജ് ഉദ്ഘാടനം ചെയ്തു
● പരിപാടിയിൽ ജില്ല പോലീസിന്റെ സ്നേഹ സമ്മാനമായി വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്തു.
അമ്പലത്തറ: (KasargodVartha) ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സോഷ്യൽ പോലീസിങ് ഡിവിഷന്റെയും അമ്പലത്തറ ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അമ്പലത്തറ സ്നേഹവീട്ടിൽ സ്നേഹസംഗമം നടന്നു. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
സ്നേഹസംഗമത്തിൽ വച്ച് ജില്ല പോലീസിന്റെ സ്നേഹ സമ്മാനമായി വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്തു. ബേക്കൽ ഡിവൈഎസ്പി വി.വി. മനോജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സോഷ്യൽ പോലീസിങ് ജില്ല കോർഡിനേറ്റർ രാമകൃഷ്ണൻ എസ്‌ഐ ആശംസകൾ നേർന്നു. അമ്പലത്തറ എസ്‌എച്ച്‌ഒ ദാമോദരൻ ടി അധ്യക്ഷനായി. സ്നേഹാലയം കോർഡിനേറ്റർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അമ്പലത്തറ ജനമൈത്രി ബീറ്റ് ഓഫീസർ ടി.വി പ്രമോദ് നന്ദിയും പറഞ്ഞു.
ഈ വാർത്ത പങ്കുവയ്ക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കുകയും ചെയ്യുക!
The event aimed to strengthen the relationship between the police and the public by distributing gifts and fostering community connections in Ambalathara.
#PoliceHarmony #PublicEvent #Ambalathara #CommunityBuilding #LoveGathering