city-gold-ad-for-blogger

Obituary | തിരഞ്ഞെടുപ്പ് ജോലിക്ക് ലുധിയാനയിൽ പോയി മടങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു

police officer dies in train

യാത്രയിൽ വേണ്ട സൗകര്യങ്ങൾ ഡ്യൂട്ടിക്ക് പോയവർക്ക് ലഭിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.

കണ്ണൂർ: (KasaragodVartha) തിരഞ്ഞെടുപ്പ് ജോലിക്ക് പോയ കേരള പൊലീസ് കണ്ണൂർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ കണ്ണവം സ്വദേശി എ രവി (54) ആണ് മരിച്ചത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കേരളത്തിലേക്കുള്ള മടക്കയാത്രയിലായിരുന്നു. 

കനത്ത ചൂടിൽ പൊലീസുകാരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ട്രെയിനിൽ കുഴഞ്ഞു വീണു. മൃതദേഹം പഞ്ചാബിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, യാത്രയിൽ വേണ്ട സൗകര്യങ്ങൾ ഡ്യൂട്ടിക്ക് പോയവർക്ക് ലഭിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Alpha
Desk Alpha

912 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia