city-gold-ad-for-blogger
Aster MIMS 10/10/2023

Fire | പൊലീസ് ജീപ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു; ഡ്രൈവര്‍ക്ക് നിസാര പരുക്ക്

വിദ്യാനഗര്‍: (www.kasargodvartha.com) പൊലീസ് ജീപ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു. വാഹനം ഓടിച്ച പൊലീസ് ഉദ്യോഗസ്ഥന് നിസാര പരുക്കേറ്റു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ബൊലേറോ ജീപാണ് വിദ്യാനഗര്‍ - പാറക്കട്ട റോഡില്‍ ഫാമിലി കോടതിക്ക് സമീപം അപകടത്തില്‍ പെട്ടത്. പൊലീസ് ഉദ്യോഗസ്ഥനായ ബിജുവിനാണ് പരുക്കേറ്റത്. ജീപ് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം ചാടി ഇറങ്ങുകയായിരുന്നു. അന്നേരമുണ്ടായ പരുക്കിനെ തുടര്‍ന്ന് ബിജു കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
          
Fire | പൊലീസ് ജീപ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു; ഡ്രൈവര്‍ക്ക് നിസാര പരുക്ക്

നൈറ്റ് പെട്രോളിങ് കഴിഞ്ഞ് എസ്‌ഐ പ്രശാന്തിനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും താമസ സ്ഥലത്ത് കൊണ്ടുവിട്ട് ജീപ് സ്റ്റേഷനില്‍ പാര്‍ക് ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് ജീപില്‍ ബിജു മാത്രമാണ് ഉണ്ടായിരുന്നതെന്നതും വൈദ്യുതി തൂണ്‍ മറിയാതിരുന്നതും വലിയൊരു ദുരന്തം ഒഴിവാക്കി. വിവരമറിയിച്ചത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ട് നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ചെങ്കിലും ജീപ് പൂര്‍ണമായി കത്തിനശിച്ചിരുന്നു.
                  
Fire | പൊലീസ് ജീപ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു; ഡ്രൈവര്‍ക്ക് നിസാര പരുക്ക്

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Accident, Police, Fire, Electric Post, Injured, Police jeep went out of control and caught fire.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL